Friday, 2 October 2015

കൊളുക്കുമല Kolukkumala Off Road , Munnar Kerala tourist destination


































ഞങ്ങൾ ദേവികുളത്താണ് റൂം എടുത്തത്.സമയം 7pm ഞങ്ങൾ 6 പേർക്കുംകുടി 3 #BedRoom ഉള്ള ഒരു വീട് ആണ് കിട്ടിയത് 1500rs ആയ്(suresh House Owner 9447876966). അടുത്ത് തന്നെ ഹോടലും, #Recharge കടയും ഒരു ഇന്റർനെറ്റ്‌ കഫെയും ഉണ്ടായിരുന്നു #BSNL മാത്രമേ മുന്നാറിൽ റേഞ്ച് ഉള്ളു അതുകൊണ്ട് #Recharge ചെയ്യേണ്ടിവന്നില്ല. കുട്ടുകരാന്റെ #BSNL നിന്നായിരുന്നു ഞങ്ങൾ എല്ലാവരുടെയും വിളി. 
വീട്ടിൽ വിളിച് നല്ല മഴയാ അതുകൊണ്ട് നാളയെ എത്തു എന്ന് പറഞ്ഞു (പച്ച നുണ ) തണുപ്പ് കൂടി വരുന്നു ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തേക് ഇറങ്ങി. വഴിയിൽ നിറയെ പട്ടികൾ ആയിരുന്നു.അവ ഞങ്ങളെ പിന്തുടർന്നെങ്കിലും ഭാഗ്യത്തിന് അക്രമാസക്തരായില്ല. ചപ്പാത്തിയും ബീഫും തട്ടി റൂമിൽ തിരിച്ചെത്തി. നാളെ കൊളുക്കുമല കയറാനുള്ളതാണ് വേഗം കിടന്നോ എന്ന് പറഞ്ഞു ലൈറ്റ് OFF ചെയ്തു. #Range ഇല്ലാത്തതിനാൽ Whatsapp,FB എടുക്കാൻ പറ്റാത്തത് കൊണ്ട് എല്ലാവരും കിടന്നു. 6മണിക്ക് കൂട്ടുകരന്റെ ഫോണിലെ അലാറം അടി കേട്ട് എഴുന്നേറ്റു. നല്ല തണുപ്പായിരുന്നു അതുകൊണ്ട് ഉറങ്ങാനും എഴുനെല്കാനും പറ്റാത്ത അവസ്ഥയിലായിരുന്നു. പതിയെ എല്ലവരൂം റെടിയായ്
• പോകുന്നവഴി ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.
• പോകുന്ന വഴി വളരാ വെള്ളച്ചാട്ടം കണ്ടു. കുടിവെള്ളം എന്ന് എഴുതി വെച്ചത് കണ്ടപ്പോൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം ശേകരിച്ചു. വീണ്ടും യാത്രയായ്. ചിന്നക്കനാലിൽ എത്തി ഒരു കൽപന ഹോട്ടെൽ കണ്ടു. വിജാരിച്ചതിലും നല്ല ഭക്ഷണം ആയിരുന്നു. ഉച്ചക്ക് ഇവടന്ന് തന്നെ കഴിക്കാമെന്ന് തീരുമാനിച്ചു. അവിടത്തെ ചേട്ടനോട് കൊളുക്കുമാലയെ പറ്റിചോദിച്ചപ്പോൾ ഭക്ഷണം കഴിച്ചിരുന്ന ജീപ്പ് ഡ്രൈവർ ഞങ്ങളോട് ബൈക്ക് കേറില്ല ജീപിനു പോകാം 1200 മതി എന്ന് പറഞ്ഞു . അത്രേം രൂപ ഞങ്ങളുടെ കയ്യിൽ ഇല്ലന്നും ബൈക്കിന് തന്നെ പൊക്കോളാമെന്നും പറഞ്ഞു. കൊളുക്ക്മലയുടെ താഴെ എത്തിയപ്പോൾ കുറച്ച ബുള്ളെറ്റ് #Ridersനെ കണ്ടു. അവർ മുകളിൽ ബൈക്കിന് പൊയിട്ട് വന്നതാണെന്ന് ചോദിച്ചു മനസിലാക്കി . അപ്പോൾ അവരുടെ കൂട്ടത്തിൽ നിന്നും പരിഹാസഭാവത്തിൽ ഒരു ചോദ്യം #FZകയറുമോഎന്ന്.. ?
അത് വകവെയ്കാതെ മലയിലേക്ക് യാത്ര തുടങ്ങി FZ,Unicorn,Shine ഇതായിരുന്നു ഞങ്ങളുടെ വാഹനങ്ങൾ. ആദ്യ 1-2 KM ടാർ ചെയ്തതും കോണ്ഗ്രീ റ്റ് ചെയ്തതുമായ റോഡായിരുന്നു. പിന്നിടാണ് ഓഫ്‌ റോഡിൻറെ ഹരം അറിയാൻ തുടങ്ങിയത്. വിജാരിച്ചതിനും കഠിനമായിരുന്നു പാത. 13km OffRoad പാറയും കല്പോടിയും അല്ലാതെ നല്ല ഒരു വഴിപൊലുമില്ല. പുറകിൽ ഇരുന്നു നടു ഒടിക്കണ്ടാന്നുകരുതി ഞങ്ങൾ 3പേർ ഇറങ്ങി നടന്നു. നടന്നപ്പോൾ തേയില തോട്ടങ്ങൾക്കിടയിലുടെ #shortcut കയറി. ഇടക്ക് ബൈക്ക് മാറി ഓടിച്ചും വിശ്രമിച്ചും പതിയെ ഞങ്ങൾ യാത്ര തുടർന്നു. വണ്ടി 1st ഗിയറിൽ തന്നെയാണ് കുടുതലും കയറിയത്. വഴിയിൽ ജീപ്പുകൾ മേലോട്ടും താഴോട്ടും പോകുന്നുണ്ടായിരുന്നു. ജീപ്പിലിരുന്ന യാത്രക്കാരും ഡ്രൈവർ ചെടന്മാരും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. യാത്രക്കാർ പലരും ഞങ്ങളുടെ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. അത് ഞങ്ങളിൽ സന്തോഷം നൽകി
കയറുന്നതിനു ഇടയിൽ അടിമാലിയിൽ നിന്ന് വന്ന 3പേരെ കണ്ടുമുട്ടി അതിൽ ഒരു പൾസർ NS ഉള്ളവൻ മനസ് മടുത്ത് വണ്ടി ഒതുക്കിയിട്ട് കൂട്ട്കാരനുമോത് നടക്കാൻ തുടങ്ങി. മറ്റൊരുത്തന്റെ Fz ആയിരുന്നു അവൻ പുലിപോലെ കേറിപ്പോയ്‌.
മുകളിൽ വെച്ചുകാണാമെന്നു പറഞ്ഞു ഞങ്ങളും നീങ്ങി.
അങ്ങനെ ഒടുവിൽ കൊളുക്കുമലയുടെ മുകളിൽ എത്തി.
അവിടെ എത്തിയപ്പോഴാണ് മീശപുലിമല(2nd heighest peak) യിലേക്ക് കൊളുക്കുമല വഴി കയറാമെന്ന് അറിഞ്ഞത്.
കൊളുക്ക് മലയുടെ പ്രകൃതി ഭംഗി എല്ലാം ആസ്വാതിച ശേഷം #tea_Factory ലേക്ക് നീങ്ങി.
അടുത്ത് കണ്ട ഡ്രൈവർ ചേട്ടനോട് എതാണ് മീശപുലിമല എന്ന് ചോദിച്ചപ്പോൾ കൊളുക്കുമലയിലെ "തിപടിമലയാണ് " അയാൾ പറഞ്ഞു തന്നത്. അതും വിശ്വസിച് ഞങ്ങൾ വരുന്ന വഴിക്ക് കയറാമെന്ന് കരുതി .
tea_Factory എത്തിയപ്പോഴാണ് അകത്തു കയറാൻ 100rs വേണമെന്ന് മനസിലായത്. 
ഞങ്ങൾ Perse തപ്പി, പെട്രോൾ അടിചത് കൊണ്ട് ആരുടേം കയ്യിൽ ഒന്നും ഉണ്ടായില്ല.
ഉള്ളത് ഉച്ചക്കത്തെ ഊണിനു മാറ്റിവെച്ചതാണ്.( അതിൽ തൊട്ടാൽ വിവരമറിയും )
അപ്പോഴാണ്‌ കൂട്ടത്തിൽ ഉള്ള ഒരുത്തന്റെ (രാഹുൽ,"ധനികൻ") perse Offroadനിടയിൽ നഷ്ടമായത് അറിഞ്ഞത്.
ഇതൊന്നും അറിയാതെ ഒരുത്തൻ (അഖിൽ) 6 പാക്കെറ്റ് ചായപ്പൊടി ഓർഡർ ചെയ്യാൻ പോയിരുന്നു.
പോയ അതേ സ്പീടിൽ തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.
perse നഷ്ടപെട്ട വിവരം അവനെ അറിയിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന പൈസക്ക് ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും അടിപൊളി Lime_tea അവൻ ഞങ്ങള്ക്ക് വാങ്ങികൊണ്ട് വന്നു.
ഒരു ഗ്ലാസ്സിനു 10rs ആണ്.
അങ്ങനെ ചായകുടിചോണ്ടിരിക്കുംബോഴാണ് ഞങ്ങളുടെ മുന്നിലേക്ക് ആ ജീപ്പ് കടന്നുവന്നത്. ഡ്രൈവർ ന്റെ കയ്യിൽ ഒരു perse ഉണ്ടായിരുന്നു.
പെർസിലെ അധാർ കാർഡ് കണ്ട് അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ലങ്കിലും, പേരും വിലാസവും പറഞ്ഞു അത് അവൻ കയ്പറ്റി.
ഞങ്ങളെല്ലാവരും ഡ്രൈവർക്ക് നന്ദി പറഞ്ഞു.
ഈ സന്തോഷത്തിൽ അവനെ കൊണ്ട് ഞങ്ങൾ 6 പാക്കെറ്റ് ചായപ്പൊടി വാങ്ങിപ്പിച്ചു..
അവിടെ ഞങ്ങളോട് സംസാരിച്ച് നിന്നിരുന്ന ഡ്രൈവർ ചേട്ടന്മാരോട് യാത്ര പറഞ്ഞ് ഞങ്ങൾ മീശപുലിമലയിലേക്ക് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു....

ചോക്രാമുടി (ചൊക്കൻ മല), മുന്നാർ Chokramudi, Munnar

സെപ്19 ഇന്നാണ് യാത്ര. വീട്ടിൽ പറഞ്ഞിട്ടില്ല.
അച്ഛൻ ജോലിക് പോയതിനു ശേഷം അമ്മയോട് മുന്നാർ പോകുന്നു വൈകീട്ട് വരാം എന്നു പറഞ്ഞു മുങ്ങി.
പറഞ്ഞു ഉറപ്പിച പോലെ 8.50നു എല്ലാവരും കുണ്ടന്നൂർ എത്തി.
പെട്രോൾ അടിച്ചു യാത്ര തുടങ്ങി.
പോകുന്നവഴിക്ക് പള്ളിയിൽ നെർചയിട്ട് പ്രാർത്ഥിച്ചു.
കുണ്ടന്നൂർ-തിരുവാങ്കുളം- മൂവാറ്റുപുഴ- കോതമംഗലം-അടിമാലി വഴി നീങ്ങി.
വഴിയിൽ 2വെള്ളചാട്ടം കണ്ടു.
സമയം 12.30 കഴിഞ്ഞിരുന്നു 
ഇനി കഴിച്ചിട്ട് പോകാം എന്ന് കരുതി വഴിയിൽ ഹോടെലുകൾ ഉണ്ടോ എന്ന് നോക്കുന്നതിനിടയിൽ ഒരു കള്ളുഷാപ് കണ്ടു.
വണ്ടി ഒതുക്കി കപ്പയും ബീഫും പറഞ്ഞു.
കള്ള് വേണോ ? എന്ന ചോദ്യത്തിന് ഞങ്ങൾ പരസ്പരം നോക്കിയപ്പോൾ കൂടെ ഉള്ളവൻ വേണ്ട ചേട്ടാ വണ്ടിയോടിക്കാനുള്ളതാ..
അങ്ങനെ കപ്പ തട്ടികഴിഞ്ഞു ഷാപ്പിലെ ചേട്ടനോട് ചോക്രമുടിയെ പറ്റി ചോദിച്ചു
പുള്ളി ആദ്യമായിട്ടാണ് അത് കേള്കുന്നതെന്ന് മനസിലായ്.
ബേസൻ വാലി, 20എക്കർ എന്നൊക്കെ പറഞ്ഞപ്പോ പുള്ളിക്ക് കാര്യം മനസിലായ് 
വഴി പറഞ്ഞുതന്നു. അൽപനേരം വിസ്രമിചിട്ട് ഞങ്ങൾ ഇറങ്ങി.
.
ബെസൻ വാലിയിൽ #"ചോക്രമുടിയെ" പറ്റി ചോദിച്ചപ്പോൾ ആർകും മനസിലായില്ല
പിന്നിടാണ് ചോക്രാമുടിക് ‪#‎ചൊക്കൻ‬-മല 
എന്ന പെരുകുടി ഉണ്ടെന്നു ഗ്രുപിലെ ‪#‎രവി‬ ചേട്ടൻ എഴുതിയത് ഓർമവന്നത്.
അപ്പൊ അതുവഴി വന്ന ഒരു പയ്യനോട് ചോക്കന്റെ കാര്യം ചോദിച്ചു.
അപ്പോൾ അവൻ യോദ്ധയിലെ ഉണ്ണിക്കുട്ടൻ മല ചൂണ്ടി കാണിക്കുന്ന പോലെ ഒരു മല ചുണ്ടികാണിചിട്ട് പറഞ്ഞു അതാണ്‌ ചോക്കന് മല മുകളിലെ മെയിൻ റോടിൽ എത്തുമ്പോ ഒരു കുരിശു കാണും അവടന്നാണ് കയരണ്ടത് എന്ന്.
അവിടന്ന് മുകളിലെതനമെങ്കിൽ ഒരു ഗാപ്‌ റോഡിലുടെ വേണം പോകാൻ കുത്തനെ ഉള്ള കയറ്റം ആയത് കൊണ്ട് കുറച് ബുദ്ധിമുട്ടേണ്ടി വന്നു.
അവസാനം മെയിൻ റോഡിൽ എത്തി.
Left -Right എങ്ങോട്ട് പൊനമെന്നരിയില്ല.
ഒടുവിൽ വലതൊട്ട് നീങ്ങി കുറച് നീങ്ങിയപ്പോൾ തന്നെ ഒരു റോക്ക് കെവ് കണ്ടു അടുത്ത് ഒരു കടയും.
വണ്ടി നിർത്തി ഗുഹയുടെ കുറച് ഫോട്ടോസ് എടുത്തു.
പണ്ട് ഏതോ കള്ളൻ താമസിച്ചതാണെന്ന് എഴുതി വെച്ചിട്ടുണ്ട്.
ചോക്കന്റെ കാര്യം 
കടക്കാരനോട് ചോദിച്ചപ്പോൾ നിങ്ങൾ വന്ന വഴി തന്നെ കുറച് പുറകോട്ട് പോയാൽ മതി കുരുശു കാണാം എന്ന് പറഞ്ഞു.
ഒടുവിൽ ഞങ്ങൾ അത് കണ്ടുപിടിച്ചു.
ഞങ്ങൾ അവിടെ ആരെയും കണ്ടില്ല.. ഉപയോഗിക്കാതെ പൂട്ടി കിടക്കുന്ന 2ചെറിയ കെട്ടിടങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾ വണ്ടി ഒതുക്കി മല കയറുവാൻ തുടങ്ങി..
കുറച് കയറിയപ്പോൾ തന്നെ Interest ആയ്.
മുന് ദിവസങ്ങളിൽ മഴ പെയ്തതിന്റെ അടയാളങ്ങൾ ചെളിയുടെ രൂപത്തിൽ കാണാമായിരുന്നു..
ഞങ്ങൾ പരസ്പരം പറഞ്ഞു "സുക്ഷിക്കണം".
പറഞ്ഞു അവസാനിക്കുംമുൻബെ എന്റെ കാലൊന്നു തെന്നി...
ഒരു ചെടിയിൽ പിടുത്തം കിട്ടിയത് കൊണ്ട് ഒന്നും പറ്റിയില്ല ..
നോക്കി കേറടാ ******** എന്നും പറഞ്ഞു പുറകിന്നു തെറിയുടെ അഭിഷേകം ആയിരുന്നു..
.
കയറി പകുതി എതിയപ്പോഴേ ക്കും കോട മഞ്ഞ് ഇറങ്ങാൻ തുടങ്ങി..
ഇടുക്കി ഗോൾടിലെ നൊസ്റ്റാൾജിയ വരുന്നത് പോലെ ഞങ്ങൾ അത് നോക്കി നിന്നു.. 
അടുത്ത് നില്കുന്നവരെ പോലും കാണാൻ കഴിയാത്ത അത്രയ്ക്ക്‌ മഞ്ഞായിരുന്നു..
നെഞ്ചിലെ ഇടിമുഴക്കം ‪#‎Skull‬ candy Headsetil Beat കേൾകുന്നപോലെ വെക്തമായ്‌ കേള്ക്കാമായിരുന്നു...
അൽപനേരം ഞങ്ങൾ ആടിയും പാടിയും ആഘോഷിച്ചു.
വീണ്ടും കയറുവാൻ തുടങ്ങി
ഒടുവിൽ ഞങ്ങൾ മുകളിൽ എത്തിച്ചേർന്നു..
ഒരു വലിയ ഇരുമ്പിന്റെ കുരിശു തറച് വെച്ചട്ടുണ്ട്.
ഇത് ചുമന്നു കെറ്റിയവരെ സമ്മദിക്കണം എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.
.
മലകയറാൻ 1.45 മണികൂർ എടുത്തു.
മലമുകളിൽ നിന്ന് നോകിയാൽ മുന്നാറിന്റെ ഫുൾവ്യു കിട്ടും.
മഞ്ഞുകാരണം അത് ‪#‎Cameraയിൽ‬ കിട്ടിയില്ല പക്ഷെ മനസ്സിൽ പതിഞ്ഞു.
കുറെ നീല കുറുഞ്ഞി ഒണങ്ങി നിൽകുന്നത് കാണാമായിരുന്നു.
ഒന്നിലും പൂ ഇല്ല..
നീല കുറിഞ്ഞി കുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുപോയ്.
.
"ചൊക്കനിലേക്കു കയറുന്നവരെ ചൊക്കനു ഇഷ്‌ട്ടപ്പെട്ടാൽ കാഴ്ചകൾ കൊണ്ടു നമ്മെ ചൊക്കൻ കീഴ്പ്പെടുത്തിക്കളയും."
ഗ്രുപ്പിലെ ‪#‎സുരേഷ്‬ രവി ചേട്ടൻ എഴുതിയ വാക്കുകൾ ആണ് 
ഇതിൽ കുടുതൽ ഞങ്ങൾക്കും ഒന്നും പറയാനില്ല..
.
ഇനി മുന്നാർ വന്നാൽ ചൊക്കൻ കയറാതെ പോകില്ലന്നു ഞങ്ങൾ 6പേരും മനസ്സിൽ കുറിച്ചു .
കുറച് നേരം അവിടെ ചിലവിട്ടു..
സമയം വൈകുന്നു..
നാളെ ‪#‎കൊളുക്കുമല‬ കയറണം 
ഒരു റൂമും കണ്ടെത്തണം അത് കൊണ്ട് 
പഴയ ഓർമകളും സംഭവങ്ങളും ഒക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങി.
.
താഴെ വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്ത് എത്തി, അവിടെ ഒരു ‪#‎Uniform‬ ഇട്ട ആളെകണ്ട് ഞങ്ങൾ പേടിച്ചു..
കാര്യം തിരക്കിയപ്പോഴാണ്‌ മനസിലായത് അത് അവിടത്തെ ‪#‎Watcher‬ആണെന്ന്.
65 വയസ്സ് തോന്നും, തമിഴ് നാട്ടുകരനാണ്.
ഞങ്ങൾ വന്നപ്പോൾ പുള്ളി ഭക്ഷണം കഴിക്കാൻ പൊയത് കൊണ്ടാണ് കാണാതിരുന്നത് 
ചോക്കന്റെ ‪#‎Details‬ ചോദിച് മനസിലാക്കി
അപ്പോഴാണ് മനസിലായത് ഞങ്ങൾ കയറിയതിന്റെ അരികിൽ തന്നെ വേറൊരു മലകുടി ഉണ്ടെന്നു..
ഇനി തിരിച് കയറാൻ Capacity ഇല്ലാത്തത് കൊണ്ട് ‪#‎Decemberil‬ വരാമെന്ന് പറഞ്ഞു..
വാങ്കോ സർ അപ്പൊ പാക്കലാം എന്ന് പറഞ്ഞു..
ഞങ്ങളെ അണ്ണൻ യാത്രയയച്ചു..