Friday, 2 October 2015

ചോക്രാമുടി (ചൊക്കൻ മല), മുന്നാർ Chokramudi, Munnar

സെപ്19 ഇന്നാണ് യാത്ര. വീട്ടിൽ പറഞ്ഞിട്ടില്ല.
അച്ഛൻ ജോലിക് പോയതിനു ശേഷം അമ്മയോട് മുന്നാർ പോകുന്നു വൈകീട്ട് വരാം എന്നു പറഞ്ഞു മുങ്ങി.
പറഞ്ഞു ഉറപ്പിച പോലെ 8.50നു എല്ലാവരും കുണ്ടന്നൂർ എത്തി.
പെട്രോൾ അടിച്ചു യാത്ര തുടങ്ങി.
പോകുന്നവഴിക്ക് പള്ളിയിൽ നെർചയിട്ട് പ്രാർത്ഥിച്ചു.
കുണ്ടന്നൂർ-തിരുവാങ്കുളം- മൂവാറ്റുപുഴ- കോതമംഗലം-അടിമാലി വഴി നീങ്ങി.
വഴിയിൽ 2വെള്ളചാട്ടം കണ്ടു.
സമയം 12.30 കഴിഞ്ഞിരുന്നു 
ഇനി കഴിച്ചിട്ട് പോകാം എന്ന് കരുതി വഴിയിൽ ഹോടെലുകൾ ഉണ്ടോ എന്ന് നോക്കുന്നതിനിടയിൽ ഒരു കള്ളുഷാപ് കണ്ടു.
വണ്ടി ഒതുക്കി കപ്പയും ബീഫും പറഞ്ഞു.
കള്ള് വേണോ ? എന്ന ചോദ്യത്തിന് ഞങ്ങൾ പരസ്പരം നോക്കിയപ്പോൾ കൂടെ ഉള്ളവൻ വേണ്ട ചേട്ടാ വണ്ടിയോടിക്കാനുള്ളതാ..
അങ്ങനെ കപ്പ തട്ടികഴിഞ്ഞു ഷാപ്പിലെ ചേട്ടനോട് ചോക്രമുടിയെ പറ്റി ചോദിച്ചു
പുള്ളി ആദ്യമായിട്ടാണ് അത് കേള്കുന്നതെന്ന് മനസിലായ്.
ബേസൻ വാലി, 20എക്കർ എന്നൊക്കെ പറഞ്ഞപ്പോ പുള്ളിക്ക് കാര്യം മനസിലായ് 
വഴി പറഞ്ഞുതന്നു. അൽപനേരം വിസ്രമിചിട്ട് ഞങ്ങൾ ഇറങ്ങി.
.
ബെസൻ വാലിയിൽ #"ചോക്രമുടിയെ" പറ്റി ചോദിച്ചപ്പോൾ ആർകും മനസിലായില്ല
പിന്നിടാണ് ചോക്രാമുടിക് ‪#‎ചൊക്കൻ‬-മല 
എന്ന പെരുകുടി ഉണ്ടെന്നു ഗ്രുപിലെ ‪#‎രവി‬ ചേട്ടൻ എഴുതിയത് ഓർമവന്നത്.
അപ്പൊ അതുവഴി വന്ന ഒരു പയ്യനോട് ചോക്കന്റെ കാര്യം ചോദിച്ചു.
അപ്പോൾ അവൻ യോദ്ധയിലെ ഉണ്ണിക്കുട്ടൻ മല ചൂണ്ടി കാണിക്കുന്ന പോലെ ഒരു മല ചുണ്ടികാണിചിട്ട് പറഞ്ഞു അതാണ്‌ ചോക്കന് മല മുകളിലെ മെയിൻ റോടിൽ എത്തുമ്പോ ഒരു കുരിശു കാണും അവടന്നാണ് കയരണ്ടത് എന്ന്.
അവിടന്ന് മുകളിലെതനമെങ്കിൽ ഒരു ഗാപ്‌ റോഡിലുടെ വേണം പോകാൻ കുത്തനെ ഉള്ള കയറ്റം ആയത് കൊണ്ട് കുറച് ബുദ്ധിമുട്ടേണ്ടി വന്നു.
അവസാനം മെയിൻ റോഡിൽ എത്തി.
Left -Right എങ്ങോട്ട് പൊനമെന്നരിയില്ല.
ഒടുവിൽ വലതൊട്ട് നീങ്ങി കുറച് നീങ്ങിയപ്പോൾ തന്നെ ഒരു റോക്ക് കെവ് കണ്ടു അടുത്ത് ഒരു കടയും.
വണ്ടി നിർത്തി ഗുഹയുടെ കുറച് ഫോട്ടോസ് എടുത്തു.
പണ്ട് ഏതോ കള്ളൻ താമസിച്ചതാണെന്ന് എഴുതി വെച്ചിട്ടുണ്ട്.
ചോക്കന്റെ കാര്യം 
കടക്കാരനോട് ചോദിച്ചപ്പോൾ നിങ്ങൾ വന്ന വഴി തന്നെ കുറച് പുറകോട്ട് പോയാൽ മതി കുരുശു കാണാം എന്ന് പറഞ്ഞു.
ഒടുവിൽ ഞങ്ങൾ അത് കണ്ടുപിടിച്ചു.
ഞങ്ങൾ അവിടെ ആരെയും കണ്ടില്ല.. ഉപയോഗിക്കാതെ പൂട്ടി കിടക്കുന്ന 2ചെറിയ കെട്ടിടങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾ വണ്ടി ഒതുക്കി മല കയറുവാൻ തുടങ്ങി..
കുറച് കയറിയപ്പോൾ തന്നെ Interest ആയ്.
മുന് ദിവസങ്ങളിൽ മഴ പെയ്തതിന്റെ അടയാളങ്ങൾ ചെളിയുടെ രൂപത്തിൽ കാണാമായിരുന്നു..
ഞങ്ങൾ പരസ്പരം പറഞ്ഞു "സുക്ഷിക്കണം".
പറഞ്ഞു അവസാനിക്കുംമുൻബെ എന്റെ കാലൊന്നു തെന്നി...
ഒരു ചെടിയിൽ പിടുത്തം കിട്ടിയത് കൊണ്ട് ഒന്നും പറ്റിയില്ല ..
നോക്കി കേറടാ ******** എന്നും പറഞ്ഞു പുറകിന്നു തെറിയുടെ അഭിഷേകം ആയിരുന്നു..
.
കയറി പകുതി എതിയപ്പോഴേ ക്കും കോട മഞ്ഞ് ഇറങ്ങാൻ തുടങ്ങി..
ഇടുക്കി ഗോൾടിലെ നൊസ്റ്റാൾജിയ വരുന്നത് പോലെ ഞങ്ങൾ അത് നോക്കി നിന്നു.. 
അടുത്ത് നില്കുന്നവരെ പോലും കാണാൻ കഴിയാത്ത അത്രയ്ക്ക്‌ മഞ്ഞായിരുന്നു..
നെഞ്ചിലെ ഇടിമുഴക്കം ‪#‎Skull‬ candy Headsetil Beat കേൾകുന്നപോലെ വെക്തമായ്‌ കേള്ക്കാമായിരുന്നു...
അൽപനേരം ഞങ്ങൾ ആടിയും പാടിയും ആഘോഷിച്ചു.
വീണ്ടും കയറുവാൻ തുടങ്ങി
ഒടുവിൽ ഞങ്ങൾ മുകളിൽ എത്തിച്ചേർന്നു..
ഒരു വലിയ ഇരുമ്പിന്റെ കുരിശു തറച് വെച്ചട്ടുണ്ട്.
ഇത് ചുമന്നു കെറ്റിയവരെ സമ്മദിക്കണം എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.
.
മലകയറാൻ 1.45 മണികൂർ എടുത്തു.
മലമുകളിൽ നിന്ന് നോകിയാൽ മുന്നാറിന്റെ ഫുൾവ്യു കിട്ടും.
മഞ്ഞുകാരണം അത് ‪#‎Cameraയിൽ‬ കിട്ടിയില്ല പക്ഷെ മനസ്സിൽ പതിഞ്ഞു.
കുറെ നീല കുറുഞ്ഞി ഒണങ്ങി നിൽകുന്നത് കാണാമായിരുന്നു.
ഒന്നിലും പൂ ഇല്ല..
നീല കുറിഞ്ഞി കുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുപോയ്.
.
"ചൊക്കനിലേക്കു കയറുന്നവരെ ചൊക്കനു ഇഷ്‌ട്ടപ്പെട്ടാൽ കാഴ്ചകൾ കൊണ്ടു നമ്മെ ചൊക്കൻ കീഴ്പ്പെടുത്തിക്കളയും."
ഗ്രുപ്പിലെ ‪#‎സുരേഷ്‬ രവി ചേട്ടൻ എഴുതിയ വാക്കുകൾ ആണ് 
ഇതിൽ കുടുതൽ ഞങ്ങൾക്കും ഒന്നും പറയാനില്ല..
.
ഇനി മുന്നാർ വന്നാൽ ചൊക്കൻ കയറാതെ പോകില്ലന്നു ഞങ്ങൾ 6പേരും മനസ്സിൽ കുറിച്ചു .
കുറച് നേരം അവിടെ ചിലവിട്ടു..
സമയം വൈകുന്നു..
നാളെ ‪#‎കൊളുക്കുമല‬ കയറണം 
ഒരു റൂമും കണ്ടെത്തണം അത് കൊണ്ട് 
പഴയ ഓർമകളും സംഭവങ്ങളും ഒക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങി.
.
താഴെ വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്ത് എത്തി, അവിടെ ഒരു ‪#‎Uniform‬ ഇട്ട ആളെകണ്ട് ഞങ്ങൾ പേടിച്ചു..
കാര്യം തിരക്കിയപ്പോഴാണ്‌ മനസിലായത് അത് അവിടത്തെ ‪#‎Watcher‬ആണെന്ന്.
65 വയസ്സ് തോന്നും, തമിഴ് നാട്ടുകരനാണ്.
ഞങ്ങൾ വന്നപ്പോൾ പുള്ളി ഭക്ഷണം കഴിക്കാൻ പൊയത് കൊണ്ടാണ് കാണാതിരുന്നത് 
ചോക്കന്റെ ‪#‎Details‬ ചോദിച് മനസിലാക്കി
അപ്പോഴാണ് മനസിലായത് ഞങ്ങൾ കയറിയതിന്റെ അരികിൽ തന്നെ വേറൊരു മലകുടി ഉണ്ടെന്നു..
ഇനി തിരിച് കയറാൻ Capacity ഇല്ലാത്തത് കൊണ്ട് ‪#‎Decemberil‬ വരാമെന്ന് പറഞ്ഞു..
വാങ്കോ സർ അപ്പൊ പാക്കലാം എന്ന് പറഞ്ഞു..
ഞങ്ങളെ അണ്ണൻ യാത്രയയച്ചു..




















No comments:

Post a Comment