ഞങ്ങൾ ദേവികുളത്താണ് റൂം എടുത്തത്.സമയം 7pm ഞങ്ങൾ 6 പേർക്കുംകുടി 3 #BedRoom ഉള്ള ഒരു വീട് ആണ് കിട്ടിയത് 1500rs ആയ്(suresh House Owner 9447876966). അടുത്ത് തന്നെ ഹോടലും, #Recharge കടയും ഒരു ഇന്റർനെറ്റ് കഫെയും ഉണ്ടായിരുന്നു #BSNL മാത്രമേ മുന്നാറിൽ റേഞ്ച് ഉള്ളു അതുകൊണ്ട് #Recharge ചെയ്യേണ്ടിവന്നില്ല. കുട്ടുകരാന്റെ #BSNL നിന്നായിരുന്നു ഞങ്ങൾ എല്ലാവരുടെയും വിളി.
വീട്ടിൽ വിളിച് നല്ല മഴയാ അതുകൊണ്ട് നാളയെ എത്തു എന്ന് പറഞ്ഞു (പച്ച നുണ ) തണുപ്പ് കൂടി വരുന്നു ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തേക് ഇറങ്ങി. വഴിയിൽ നിറയെ പട്ടികൾ ആയിരുന്നു.അവ ഞങ്ങളെ പിന്തുടർന്നെങ്കിലും ഭാഗ്യത്തിന് അക്രമാസക്തരായില്ല. ചപ്പാത്തിയും ബീഫും തട്ടി റൂമിൽ തിരിച്ചെത്തി. നാളെ കൊളുക്കുമല കയറാനുള്ളതാണ് വേഗം കിടന്നോ എന്ന് പറഞ്ഞു ലൈറ്റ് OFF ചെയ്തു. #Range ഇല്ലാത്തതിനാൽ Whatsapp,FB എടുക്കാൻ പറ്റാത്തത് കൊണ്ട് എല്ലാവരും കിടന്നു. 6മണിക്ക് കൂട്ടുകരന്റെ ഫോണിലെ അലാറം അടി കേട്ട് എഴുന്നേറ്റു. നല്ല തണുപ്പായിരുന്നു അതുകൊണ്ട് ഉറങ്ങാനും എഴുനെല്കാനും പറ്റാത്ത അവസ്ഥയിലായിരുന്നു. പതിയെ എല്ലവരൂം റെടിയായ്
• പോകുന്നവഴി ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.
• പോകുന്ന വഴി വളരാ വെള്ളച്ചാട്ടം കണ്ടു. കുടിവെള്ളം എന്ന് എഴുതി വെച്ചത് കണ്ടപ്പോൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം ശേകരിച്ചു. വീണ്ടും യാത്രയായ്. ചിന്നക്കനാലിൽ എത്തി ഒരു കൽപന ഹോട്ടെൽ കണ്ടു. വിജാരിച്ചതിലും നല്ല ഭക്ഷണം ആയിരുന്നു. ഉച്ചക്ക് ഇവടന്ന് തന്നെ കഴിക്കാമെന്ന് തീരുമാനിച്ചു. അവിടത്തെ ചേട്ടനോട് കൊളുക്കുമാലയെ പറ്റിചോദിച്ചപ്പോൾ ഭക്ഷണം കഴിച്ചിരുന്ന ജീപ്പ് ഡ്രൈവർ ഞങ്ങളോട് ബൈക്ക് കേറില്ല ജീപിനു പോകാം 1200 മതി എന്ന് പറഞ്ഞു . അത്രേം രൂപ ഞങ്ങളുടെ കയ്യിൽ ഇല്ലന്നും ബൈക്കിന് തന്നെ പൊക്കോളാമെന്നും പറഞ്ഞു. കൊളുക്ക്മലയുടെ താഴെ എത്തിയപ്പോൾ കുറച്ച ബുള്ളെറ്റ് #Ridersനെ കണ്ടു. അവർ മുകളിൽ ബൈക്കിന് പൊയിട്ട് വന്നതാണെന്ന് ചോദിച്ചു മനസിലാക്കി . അപ്പോൾ അവരുടെ കൂട്ടത്തിൽ നിന്നും പരിഹാസഭാവത്തിൽ ഒരു ചോദ്യം #FZകയറുമോഎന്ന്.. ?
അത് വകവെയ്കാതെ മലയിലേക്ക് യാത്ര തുടങ്ങി FZ,Unicorn,Shine ഇതായിരുന്നു ഞങ്ങളുടെ വാഹനങ്ങൾ. ആദ്യ 1-2 KM ടാർ ചെയ്തതും കോണ്ഗ്രീ റ്റ് ചെയ്തതുമായ റോഡായിരുന്നു. പിന്നിടാണ് ഓഫ് റോഡിൻറെ ഹരം അറിയാൻ തുടങ്ങിയത്. വിജാരിച്ചതിനും കഠിനമായിരുന്നു പാത. 13km OffRoad പാറയും കല്പോടിയും അല്ലാതെ നല്ല ഒരു വഴിപൊലുമില്ല. പുറകിൽ ഇരുന്നു നടു ഒടിക്കണ്ടാന്നുകരുതി ഞങ്ങൾ 3പേർ ഇറങ്ങി നടന്നു. നടന്നപ്പോൾ തേയില തോട്ടങ്ങൾക്കിടയിലുടെ #shortcut കയറി. ഇടക്ക് ബൈക്ക് മാറി ഓടിച്ചും വിശ്രമിച്ചും പതിയെ ഞങ്ങൾ യാത്ര തുടർന്നു. വണ്ടി 1st ഗിയറിൽ തന്നെയാണ് കുടുതലും കയറിയത്. വഴിയിൽ ജീപ്പുകൾ മേലോട്ടും താഴോട്ടും പോകുന്നുണ്ടായിരുന്നു. ജീപ്പിലിരുന്ന യാത്രക്കാരും ഡ്രൈവർ ചെടന്മാരും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. യാത്രക്കാർ പലരും ഞങ്ങളുടെ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. അത് ഞങ്ങളിൽ സന്തോഷം നൽകി
കയറുന്നതിനു ഇടയിൽ അടിമാലിയിൽ നിന്ന് വന്ന 3പേരെ കണ്ടുമുട്ടി അതിൽ ഒരു പൾസർ NS ഉള്ളവൻ മനസ് മടുത്ത് വണ്ടി ഒതുക്കിയിട്ട് കൂട്ട്കാരനുമോത് നടക്കാൻ തുടങ്ങി. മറ്റൊരുത്തന്റെ Fz ആയിരുന്നു അവൻ പുലിപോലെ കേറിപ്പോയ്.
മുകളിൽ വെച്ചുകാണാമെന്നു പറഞ്ഞു ഞങ്ങളും നീങ്ങി.
അങ്ങനെ ഒടുവിൽ കൊളുക്കുമലയുടെ മുകളിൽ എത്തി.
അവിടെ എത്തിയപ്പോഴാണ് മീശപുലിമല(2nd heighest peak) യിലേക്ക് കൊളുക്കുമല വഴി കയറാമെന്ന് അറിഞ്ഞത്.
കൊളുക്ക് മലയുടെ പ്രകൃതി ഭംഗി എല്ലാം ആസ്വാതിച ശേഷം #tea_Factory ലേക്ക് നീങ്ങി.
അടുത്ത് കണ്ട ഡ്രൈവർ ചേട്ടനോട് എതാണ് മീശപുലിമല എന്ന് ചോദിച്ചപ്പോൾ കൊളുക്കുമലയിലെ "തിപടിമലയാണ് " അയാൾ പറഞ്ഞു തന്നത്. അതും വിശ്വസിച് ഞങ്ങൾ വരുന്ന വഴിക്ക് കയറാമെന്ന് കരുതി .
tea_Factory എത്തിയപ്പോഴാണ് അകത്തു കയറാൻ 100rs വേണമെന്ന് മനസിലായത്.
ഞങ്ങൾ Perse തപ്പി, പെട്രോൾ അടിചത് കൊണ്ട് ആരുടേം കയ്യിൽ ഒന്നും ഉണ്ടായില്ല.
ഉള്ളത് ഉച്ചക്കത്തെ ഊണിനു മാറ്റിവെച്ചതാണ്.( അതിൽ തൊട്ടാൽ വിവരമറിയും )
അപ്പോഴാണ് കൂട്ടത്തിൽ ഉള്ള ഒരുത്തന്റെ (രാഹുൽ,"ധനികൻ") perse Offroadനിടയിൽ നഷ്ടമായത് അറിഞ്ഞത്.
ഇതൊന്നും അറിയാതെ ഒരുത്തൻ (അഖിൽ) 6 പാക്കെറ്റ് ചായപ്പൊടി ഓർഡർ ചെയ്യാൻ പോയിരുന്നു.
പോയ അതേ സ്പീടിൽ തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.
perse നഷ്ടപെട്ട വിവരം അവനെ അറിയിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന പൈസക്ക് ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും അടിപൊളി Lime_tea അവൻ ഞങ്ങള്ക്ക് വാങ്ങികൊണ്ട് വന്നു.
ഒരു ഗ്ലാസ്സിനു 10rs ആണ്.
അങ്ങനെ ചായകുടിചോണ്ടിരിക്കുംബോഴാണ്
പെർസിലെ അധാർ കാർഡ് കണ്ട് അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ലങ്കിലും, പേരും വിലാസവും പറഞ്ഞു അത് അവൻ കയ്പറ്റി.
ഞങ്ങളെല്ലാവരും ഡ്രൈവർക്ക് നന്ദി പറഞ്ഞു.
ഈ സന്തോഷത്തിൽ അവനെ കൊണ്ട് ഞങ്ങൾ 6 പാക്കെറ്റ് ചായപ്പൊടി വാങ്ങിപ്പിച്ചു..
അവിടെ ഞങ്ങളോട് സംസാരിച്ച് നിന്നിരുന്ന ഡ്രൈവർ ചേട്ടന്മാരോട് യാത്ര പറഞ്ഞ് ഞങ്ങൾ മീശപുലിമലയിലേക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്തു....















No comments:
Post a Comment