Saturday, 24 December 2016

Hampta Pass Himalayan Trek from Kochi. ഒരു ഹിമാലയൻ ട്രെക്കിങ്ങ് #Hampta പാസ്സ് ട്രെക്ക് പാർട്ട് 1

5250രൂപക്ക് ഒരു ഹിമാലയൻ ട്രെക്കിങ്ങോ? ആദ്യം ഞങ്ങൾക്കും വിശ്വസിക്കാൻ ആയില്ല.
പിന്നീടാണ് "യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ"(YHAI) യെ കുറിച്ച് കൂടുതൽ അറിഞ്ഞത്‌.
9000 അടി ഉയരത്തിൽ നിന്നും 14300 അടി ഉയരത്തിൽ ചെന്നവസാനിക്കുന്ന Hampta പാസ് ട്രെക്ക്
8പകലും 7രാത്രിയും ഭക്ഷണം, ടെന്റിൽ താമസം, സ്ലീപ്പിങ് ബാഗ്, ബ്ലാന്കെറ് എല്ലാം അടങ്ങുന്ന പാക്കേജ്.
YHAI ലിങ്ക് : http\://www.yhaindia.org/
.
ഈ യാത്രയെ പറ്റി പറയുന്നതിന് മുൻപ് YHAIനെ കുറിച്ച് പറയേണ്ടതായി ഉണ്ട്, കാരണം ഏതൊരു സഞ്ചരിക്കും ഗുണമുള്ള കാര്യമാണ് ഇവരുടെ മെമ്പർഷിപ് എടുക്കുക എന്നത്.
നാഷണൽ ലെവൽ, സ്റ്റേറ്റ് ലെവൽ പ്രോഗ്രാമുകളാണ് കൂടുതൽ ചെയ്യുന്നത് ഹിമാലയൻ ട്രെക്കിങ്ങ്, സൈക്ലിംഗ്, ഫോറെസ്റ് ക്യാമ്പിംഗ്, jungle സഫാരി, നേച്ചർ ക്യാമ്പ് എന്നി സകല പരിപാടികളും ഇവർ കണ്ടക്റ്റ് ചെയ്യുന്നുണ്ട്.
കൂടാതെ എല്ലാ സംസ്ഥാങ്ങളിലും ഇവരുടെ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് 250രൂപ ഡോർമെറ്ററി മുതൽ കിട്ടും
കേരളത്തിൽ തന്നെ 6 ജില്ലകളിലായ് ബ്രാഞ്ചുകൾ ഉണ്ട്.
ഇന്ത്യയിൽ തന്നെ 90ല് അതികം ലൊകേഷനുകളിലും, 90 രാജ്യങ്ങളിൽ കൂടുതലും ഇവരുടെ സേവനം ഉണ്ട്.
.
ദൂര യാത്രയ്ക്ക് പോകുന്നവർക്ക് ഇത് വളരെ പ്രേയോജനപ്പെടും ഡൽഹി, കുളു ,മണാലി, ലേഹ് തുടങ്ങിയ സ്ഥലങ്ങളിൽ റൂം കിട്ടാൻ ബുദ്ധിമുട്ടാണ് കിട്ടിയാൽ തന്നെ നല്ല റേറ്ററും ആകും . മെമ്പർ ഷിപ് കാർഡ് ഉണ്ടെങ്കിൽ ലേഹ് തുടങ്ങിയ സ്ഥലങ്ങളിൽ 300 രൂപയ്ക്ക് ഡോർമെറ്ററി കിട്ടും.
ഇന്ത്യയിലെ പലസ്ഥലത്തുമായുള്ള YHAI ഹോസ്റ്റലുകളുടെ ലിസ്റ്റ്
http\://yhaindia.org/our-hostels.html
.
ഇനി കാര്യത്തിലേക്കുകടക്കാം.
ട്രെയ്‌നിനാണ് നിങ്ങൾ പോകാൻ പ്ലാൻ ചെയ്യുന്നത് എങ്കിൽ ആദ്യം തന്നെ പോകാനുo വരാനുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു വെക്കുക . പിന്നെ കാര്യങ്ങൾ അതിന്റെ വഴിക്ക് നടന്നോളും. ഒരാൾക്ക് 6 പേരുടെ ടിക്കറ്റെ ബുക്ക് ചെയ്യാൻ സാധിക്കു അതുകൊണ്ട് മുൻകൂട്ടി പ്ലാൻ ചെയ്തുവേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ ഞങ്ങൾ 11 പേരുണ്ടായിരുന്നു
2 തവണയായിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തത് അതുകൊണ്ട് കംപാർട്മെന്റ് വേറെ ആണ് ബാക്കി 5പേർക്കും കിട്ടിയത്.
എറണാകുളത്തു നിന്നും ഡൽഹി വരെ 950 രൂപ ഒരാൾക്ക്. അവിടന്ന് ചണ്ഡീഗഡ് വരെ 130 രൂപ
ഇത്രേം കാര്യങ്ങൾ ഞങ്ങൾ ആദ്യമേ ബുക്ക് ചെയ്തു വെച്ചു.
.
പിന്നെ ട്രെക്കിങ്ങിനു വേണ്ട സാമഗ്രികൾ വാങ്ങുന്നതാണ് അടുത്ത കടമ.
ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് അവരുടെ സൈറ്റിൽ പറഞ്ഞിട്ടുണ്ട്.
അത് നിങ്ങളുടെ അടുത്തുള്ള ഡെക്കത്താലോൺ സ്റ്റോറിൽ പോകുന്നതാണ് നല്ലതു
പോകുന്ന സ്ഥലത്തെ പറ്റി പറഞ്ഞാൽ അവിടെ നിൽക്കുന്നവർ അതിനു അനുയോജ്യമായ മെറ്റീരിയൽസ് സജെസ്റ് ചെയ്യും.
ഞങ്ങൾ വാങ്ങിയ സാധനങ്ങൾ:-
1. തെർമൽ വിയർ (ടോപ്) : 400rs
2. ഗ്ലൗസ് ( കാലാവസ്ഥയ്ക്ക് അനുയോജ്യമായതു): 100 rs
3 മങ്കി ക്യാപ് : 100 rs
4. ജാക്കറ്റ്‌ : 1500rs ( വാട്ടർപ്രൂഫ് ലൈറ്റ് weight ) (ലോക്കൽ ജാക്കറ്റ് വാങ്ങിക്കാതിരിക്കുക )
5. ട്രെക്കിങ് ഷൂ : നല്ല ഗ്രിപ് ഉള്ള weight കുറഞ്ഞ ഒരു ഷൂ, നടന്നു ശീലമുള്ളതെ ഉപയോഗിക്കാവു. പുതിയത് കൊണ്ടുപോയാൽ ചിലപ്പോ കാലിനു വേദന ഉണ്ടാകാം.
6. ട്രാക്ക് സ്യൂട്ട് 2 എണ്ണം
7. ത്രീഫോർത് (കഴിവതും ജീൻസ്‌, കൊണ്ടുപോകാതിരിക്കുക )
8. 4 ടീഷർട് (ഫുൾ സ്ലീവ്) (എളുപ്പം ഉണങ്ങാൻ പറ്റുന്നതാണ് ഉചിതം
9. റെയിൻ കൊട്ട്, ബാഗ് കവർ
10. മൾട്ടി ചാർജർ ട്രെയിനിൽ യൂസ് ചെയ്യാൻ
11. ടോയ്‌ലറ്റ് പേപ്പർ, സൺസ്‌ക്രീമ്,പവർ ടോർച്, ക്യാപ് ,സൺഗ്ലാസ്, എക്സ്ട്രാ സോക്സ്, ഫേസ് കവർ , ടിഫിൻ ബോക്സ്, AMS മെഡിസിൻസ്, പവർ ബാങ്ക്, ചെരുപ്പ്, കുറച്ചു പ്ലാസ്റ്റിക് കിറ്റ് etc
ഇതൊക്കെ നിർബന്ധമായും കൊണ്ടുപേകേണ്ട സാധനങ്ങൾ ആണ്.
ഇതൊക്കെ കാണുമ്പോൾ വിചാരിക്കും ഇപ്പോൾത്തന്നെ 10000രൂപ ആയല്ലോ എന്ന്.
ഇതൊക്കെ ഞങ്ങൾ ഒറ്റ ദിവസംകൊണ്ട് വാങ്ങിയതല്ല, കിട്ടുന്ന പൈസ സ്വരുക്കൂട്ടിവെച് മുൻപ് പോയിട്ടുള്ളവരുടെ suggetions കേട്ട്. അത്യാവശ്യം വേണ്ടതേ വാങ്ങിയിട്ടുള്ളു.
പിന്നെ ഒരു തവണ ഇതൊക്കെ വാങ്ങിയാൽ പിന്നെ അടുത്ത യാത്രയ്ക്ക് രണ്ടാമത് വാങ്ങണ്ടല്ലോ.
ഒരു ലേഹ് ബുള്ളറ്റ് റൈഡ് ചെയ്യുന്നതിനേക്കാൾ അപകടംപിടിച്ചതാണ് ഒരു ഹിമാലയൻ ട്രെക്കിങ്
അതിനെ അതിന്റെ ഗൗരവത്തോടെ കാണണം.
physicaly ഫിറ്റ് അല്ലാത്തവർ ഒരു കാരണവശാലും പോകരുത്, അതുപോലെ ശ്വാസംമുട്ട്, തലവേദന, ചെസ്ററ് പെയിൻ, AMS പ്രോബ്ലം എന്നി രോഗങ്ങൾ ഉള്ളവരും ഇതിനു മുതിരരുത്.
നിസാര പ്രേശ്നങ്ങൾ എന്ന് നമ്മൾ കരുതുന്ന പലതും ട്രെക്കിങ്ങിനു നമുക്കു ബുദ്ധിമുട്ടുണ്ടാകിയെക്കാം.
അത് ചുമ ആയാലും ജലദോഷം ആയാലും... നമ്മൾ അത് മറച്ചുവെക്കരുത് അപ്പോൾ തന്നെ കൂടെ ഉള്ള ഗൈഡിനോടൊ മറ്റു സഹയാത്രികരോടോ പറയണം.. അവരുടെ നിർദേശപ്രേകാരമേ മരുന്ന് കഴിക്കാവൂ.
ഞങ്ങളുടെ മുമ്പിലത്തെ ബാച്ചിലെ ഒരു മലപ്പുറം സ്വദേശി നസീം എന്ന യുവാവിന് ഇതുപോലെ മെഡിസിന്റെ എന്തോ പ്രെസ്‌നം മൂലം ട്രെക്കിങ്ങിനിടെ ഹൃദയക്കാതം മൂലം മരിക്കുകയുണ്ടായി. ഈ വിവരം ഞങ്ങൾ തിരിച്ചു വരുന്നതിനിടെയാണ് അറിഞ്ഞത്.
.
ഇതെല്ലാം വാങ്ങിവെച്ച് ബാഗ് സെറ്റ് ചെയ്തു 1 ദിവസം മുന്നേ വെക്കണം.
പറ്റുമെങ്കിൽ ബാഗ് തോളത്തിട്ട് വീട്ടിൽ തന്നെ കുറച്ചു നടന്നു നോക്കണം.
പരമാവധി weight കുറക്കാൻ നോക്കണം.
വാങ്ങിയ സാധനങ്ങളും, വാങ്ങാനുള്ളതിന്റെയും ലിസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്.
വാങ്ങിച്ച സാധനങ്ങൾ ടിക്ക് ചെയ്തു പോകാം.
.
തുടരും....





Thursday, 28 April 2016

മംഗളാദേവി ക്ഷേത്രം, കുമളി Mangaladevi temple, Idukki

മംഗളാദേവി ക്ഷേത്രം, കുമളി
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വയറ്റില മൊബിലിറ്റി ഹബ്ബിൽ കുമളിക്ക് ബസ്‌ എപ്പഴാന്നു ചോടികുമ്പോ സമയം 7 മണി.
കുടുകാരനെ വിളിച്ചു 8.20നു ആണ് ബസ്‌ നീ വേഗം പോരെ എന്ന് പറഞ്ഞു വീടിലെക് ഓടി.
ഒന്ന് കുളിച്ചു ഭക്ഷണം കഴിച്ചു, വീട്ടിൽ കാര്യം അവതരിപ്പിച്ചു,അല്പം വഴക് കേട്ടെങ്കിലും അമ്പലത്തിലെകായത് കൊണ്ട് അതികമൊന്നും പറഞ്ഞില്ല. അങ്ങനെ എങ്കിലും നന്നാവട്ടെ എന്ന് കരുതിക്കാണണം.
ലിഫ്റ്റ്‌ അടിച്ചു തിരിച്ചു ഹബിൽ എത്തി.. സമയം 8.10.
സനുവിനെ വിളിച്ചിട്ട് അവൻ ഹബിൽ എത്തിയെന്ന് പറഞ്ഞു.
ഞാൻ ബസിൽ കയറി സീറ്റ്‌ പിടിച്ചു.. വണ്ടി സ്റ്റാർട്ട്‌ ചെയ്തു അവനെ കാണുന്നില്ല..
കോണ്ടക്ടർ ചെട്ടനോട് ഒരാൾ വരാനുണ്ടെന്ന് പറഞ്ഞു.. അവനോടു സിഗ്നലിൽ വരാൻ പറഞ്ഞു.. അങ്ങനെ അവൻ ഓടി സിഗ്നലിൽ എത്തി ഒരുവിതം വണ്ടിയിൽ കയറി..
അവൻ കയരിയില്ലങ്കിൽ പോക്ക് വരെ ക്യാൻസൽ ആയ്പോയാനെ..
അങ്ങനെ ബസിലെ A .R റഹ്മാൻ മെലടീസ് കേട്ട് യാത്ര തുടർന്നു..
കോതമംഗലം എത്തുന്നതിനു മുനബ് ബസ്‌ തട്ടുകടയുടെ മുന്നില് നിര്തി.. 10മിനിറ്റ് കഴിഞ്ഞേ വണ്ടി എടുക്കു.. ചായ കുടികുന്നവർ പോയ്‌ കുടിച്ചിട്ട് വരാൻ പറഞ്ഞു..
ഞാൻ കഴിചിരുന്നത്കൊണ്ട് വിശപ്പുണ്ടയില്ല.. സനുവിനെ പറഞ്ഞു വിട്ടു..
അങ്ങനെ വീണ്ടും യാത്ര തുടർന്നു..
കതമംഗലം>ചെറുതോണി>കട്ടപ്പന>ആനക്കര>കുമളി.
അങ്ങനെ കുമളി എത്തി.. സമയം 2 മണി നല്ലവണ്ണം ഉറങ്ങി.
മൊബൈലിൽ ചാർജ് ഉണ്ടായിരുന്നില്ല.. കുമളി ബസ്സ്റ്റാൻഡിൽ ചാർജിങ്ങ് പ്ലുഗ് കണ്ടു.
ഒരു പ്രിത്യേക ആങ്കിളിൽ മാത്രം വെച്ചാൽ ചാർജ് കയറുന്ന പ്ലുഗ്.
ഞാൻ പോയ്‌ ജീപിന്റെ Details ചോദിച് മനസിലാക്കി..
ഒരാള്ക് 80രൂപ.. ടോക്കെൻ എടുക്കണം.. തിരക്ക് ഇപ്പഴേ ഉണ്ട്...
ഞങ്ങൾ മൊബൈലിൽ അത്യാവശ്യം ചാർജ് കേറിയ ശേഷം നടക്കാൻ തീരുമാനിച്ചു..
വെളിച്ചമില്ലാത്ത റോഡിലുടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ നടന്നു..
വഴിയിൽ നിറയെ പോലീസുകാർ.. അവരും വഴി പറഞ്ഞു തന്നു..
അങ്ങനെ താമരകണ്ടം എത്തി.. അവിടെ അതാ നിക്കുന്നു ഫോറെസ്റ്റ് ഏമാന്മാർ.
ഇങ്ങോട്ടാ എന്ന് ചോദിചു.. അമ്പലത്തിലെക്കാ സാറെ..
എവിടന്നാ വരുന്നേ, ഇതിനെ പറ്റി എങ്ങനെ അറിഞ്ഞു, എന്നോകെ ചോദിച്ചു..
ഫേസ്ബൂക്കിലുടെ അറിഞ്ഞതാ.. കോച്ചിൽ നിന്നാ വരുന്നത്..
ഇങ്ങോട്ട് ഉള്ള വഴി എങ്ങനെ മനസിലായ് എന്ന് ചോദിചു.. അത് ഗൂഗിൾ മാപ്പ് വഴിയാണ് സാറെ..
വിത്ത്‌ വോയിസ്‌ ആണ് എന്ന് പറഞ്ഞു എല്ലാം കാണിച് കൊടുത്തു..
അവർക്ക് ആദ്യം വഴി തെറ്റിയിരുന്നു..
കൊച്ചിയിൽ നിന്നും ഇത്രേം ദൂരം വന്ന നിങ്ങളെ സമ്മതിക്കുന്നു..
"വി അപ്രിഷിയെറ്റ് ബോത്ത്‌ ഓഫ് യു "
ഫോറെസ്റ്റ് ഓഫീസർ ജയപ്രകാശ് സാറിന്റെ ടീം ആണ് 3പേരുണ്ട്.. ബാക്കി 22പേരെ നോക്കി നില്കുകയാണ്..
അവരുടെ ജീപ്പ് ഡ്രൈവറോട് ഒരു വെള്ള പേപ്പറിൽ നടന്നു പോകുന്നവരുടെ നമ്പറിട്ട് തുടങ്ങിക്കൊന്നു പറഞ്ഞു..
ഞങ്ങളുടെ ബാഗ്‌ ചെക്ക്‌ ചെയ്തു.. വീട്ടിൽ നിന്ന് കൊണ്ടുവന്ന 2 ലിറ്റർ വെള്ളം അവിടെ ഉപേക്ഷിക്കാൻ പറഞ്ഞു.
മുകളിലേക്ക് പ്ലാസ്റ്റിക്‌ കൊണ്ടുപോകാൻ പാടില്ല.. വെള്ളമോകെ മുകളില ഉണ്ടെന്നും പറഞ്ഞു..
6മണിക്കെ കയട്ടിവിടുകയുള്ളൂ അതുവരെ ഇവിടെ ഇരുന്നൊന്നു പറഞ്ഞു..
സമയം 3.30.
നമ്മൾ സഞ്ചാരികൾക്ക് സമയം പോകാൻ ഏറ്റവും ബെസ്റ്റ് ഫോറെസ്റ്റ് ഓഫീസെർസിന്റെ കഥകളാണ്..
ആന കുത്താൻ ഓടിചിട്ടതും, പുലിയെ കണ്ടു ബോതം പോയതും, ക്യാമ്പിന്റെ പുറത്ത് ആന അകത്‌ മുർക്കൻ പാമ്പും ഇടിവെട്ടും മഴയുമുള്ള അവസ്ഥകളെ പറ്റിയോകെ നല്ല കോമഡി ടച്ചിലാ പറയുന്നത്..
2.30മണിക്കൂര് പോയതറിഞ്ഞില്ല..
സമയം 6 മണി ആകാൻ പോകുന്നു..
ബാകി ഓഫീസെറസും കുറച്ച കാൽനട യാത്രക്കാരും കൂടെ കുടി..
ഞങ്ങളെ കയറ്റി വിട്ടു..
സാറുംമ്മാർക്ക് നന്ദി പറഞ്ഞു യാത്ര തുടങ്ങി.
കനത്ത ചെക്കിംഗ് അകത്തും ഉണ്ട്.
എല്ലാം കഴിഞ്ഞു നടന്നു 5 മിനിട്ട് കഴിഞ്ഞപ്പോ ജീപ്പുകൾ വരൻ തുടങ്ങി..
3,4 ജീപ്പുകൾ ഒരിമിച്ചാണ് പറപ്പികൽ...
പോടീ എന്ന് പറഞ്ഞാൽ മണ്ണ് വാരി മുകതെരിയുന്ന പോലത്തെ പോടീ..
ടവൽ എടുത്ത് മുകത് കെട്ടി.. സൈടിലുടെ യാത്ര തുടർന്ന്..
കുടി വെള്ളം ഇടക്ക് വെച്ചിടുണ്ട്.. നിറയെ പോലീസുകാരും, ഫോറെസ്റ്റ് ഓഫീസെര്സുമാണ്..
നടന്നു നടന്നു നട്ടെല്ലൊടിയറായ്.. വിശ്രമിക്കാൻ നിന്നില്ല.. വിശ്രമിച്ചാൽ ചിലപ്പോ പിന്നീട് എഴുനെല്കാൻ പറ്റിയെന്നു വരില്ല.
അതുകൊണ്ട് ഒറ്റ സ്ട്രെച്ചിൽ 15കിലോമീറ്റർ നടന്നു തന്നെ കയറി.
ഇടക് ജീപ്പ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിച്ചാൽ വളരെ നല്ലൊരു അനുഭവം ആയിരുന്നു..
ഒരുവിതം മുകളിൽ എത്തി സമയം 9 മണി. ക്യു തുടങ്ങിയെ ഉള്ളു..
ഓടി ചെന്ന് ഞങ്ങൾ ക്യു നിന്നു.. മുന്നിൽ ഒരു തമിഴൻ പോലീസ്കാരനും മകളും ഉണ്ടായിരുന്നു.. അദ്ദേഹത്തിന്റെ പുറകെ പോയത്കൊണ്ട് അതികം ഇടികൊള്ളേണ്ടി വന്നില്ല..
പൂർണമായും കരിങ്കല്ലിൽ തീര്ത ക്ഷേത്രം. നല്ല വീതിയും വണ്ണവുമുള്ള കല്ലുകൾ അടുക്കിവെച്ചാണ് നിര്മിചിരിക്കുന്നത്. അന്ന്കാലത്ത് നേരെ വഴിപോലും ഇല്ലായിരുന്ന കാലത്ത് കല്ലുകൾ അവിടെ എത്തിക്കുക തന്നെ വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്.. അങ്ങനെ ഒടുവിൽ ധെർശനം കിട്ടി. തമിഴന്മാർ ഇത് അവരുടെ അമ്പലമാനെന്നു വരുത്തി തീർക്കാനായ്‌ ഭസ്മവും, കുങ്കുമവും ദേവിയുടെ ഫോട്ടോയും ഒക്കെ അടങ്ങിയ പ്രെസാതം നൽകുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ പുറത്തേക് ഇറങ്ങി. അവിടെ പ്രസാതമായ തക്കാളി ചോറും പായസവും കൊടുക്കുന്നുണ്ടായിരുന്നു.
എത്ര സ്രെമിച്ചിട്ടും അത് വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു.. സാനുവിനു അത്യാവശം പൊക്കം ഉള്ളത് കൊണ്ട് ഒരു പ്ലേറ്റ് വാങ്ങികൊണ്ട് വന്നു.. അത് ഞങ്ങൾ രണ്ടുപെരുംകുടി കഴിച്ചു.
നല്ല വെയിലും പൊടിയും ഉള്ളത്കൊണ്ട് ഏതായാലും തിരിച്ചു നടക്കാൻ ഇല്ലാന്ന് ഞങ്ങൾ തീരുമാനിച്ചു.
ജീപ്പ് അന്യേഷിച്ചു നടക്കുന്നതിനിടയിൽ നമ്മുടെ സഞ്ചാരികളെ കണ്ടുമുട്ടി അജു,മനാഫ്,നിഷ etc പിന്നെ അവരോടോപ്പമായ് ജീപ്പ് അന്യെഷിക്കൽ. 5,6 ജീപ്പിന്റെ പുറകെ ഓടിയെങ്കിലും കയറ്റിയില്ല. ഒടുവിൽ നിർത്തിയിട്ട ജീപ്പിന്റെ പിന്നിൽ ഓടിക്കയറി. 8 പേർ പുറകിൽ തിങ്ങി നിരങ്ങി ഇരുന്നു.
പോടി ശല്യം സഹിക്കാൻ വയ്യ.. എല്ലാം സഹിച്ചു ഒടുവിൽ ചെക്ക്‌ പോസ്റ്റിൽ നിർത്തി അവിടെ എല്പ്പിച്ച ക്യാമറ തിരിച്ചു വാങ്ങി.
തിരിച്ചു കയറിയപ്പോൾ ഞാനും സാനുവും ജീപ്പിന്റെ പുറകിൽ തൂങ്ങി കിടന്നു.
ജീപ്പ് പറക്കുകയായിരുന്നു.. ഒന്ന് പിടി വിട്ടാൽ ഞാനും സാനും തവിടുപൊടി..
ഒടുവിൽ കുമളി ബസ്‌സ്റ്റാൻഡിൽ വണ്ടി ചവുട്ടി..
ഫ്രണ്ട്സിൽ ജനാർദ്ദനൻ കുമ്മായത്തിൽ വീണ പോലെ ആയിരുന്നു ഞങ്ങൾ മേല് മുഴുവൻ പോടി.
എല്ലാവരും ഇറങ്ങി ഒരാൾക്ക് 80രൂപ വീതം കൊടുത്തു.
മനാഫ് ഇക്ക & ടീം കാറിനാണ് വന്നത്. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞങ്ങൾ അവരോട് യാത്ര പറഞ്ഞു ..
ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ കയറി ഉണ് കഴിച്ചു. തിരിച്ചിറങ്ങി..
സ്റ്റാൻഡിൽ ഞങ്ങൾ വന്ന ബസ്‌ കിടപ്പുണ്ടായിരുന്നു.. 1.30 ക്ക് എടുക്കും.
ഞങ്ങൾ ഒരു കുപ്പി വെള്ളവും വാങ്ങി അതിൽ കയറി ഇരുന്നു..
വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. വന്നപ്പോ ഇട്ട A.R റഹ്മാന്റെ അതേ മെലടി സോങ്ങ്സ്..
ഞങ്ങൾ അതിൽ ലയിച് ഉറങ്ങിപ്പോയ്..
അങ്ങനെ ഒടുവിൽ വയറ്റില ഹബ് വരെ എത്തി, സമയം 8 മണി.. രണ്ടുപെരുടെം പോക്കെറ്റ്‌ കാലി..
പിന്നെ സിഗ്നലിൽ ചെന്ന് ലിഫ്റ്റ്‌ അടിച്ചു വീടെത്തി. കുളിച്ചു ഫ്രെഷായ്.. കാലിനൊക്കെ നല്ല വേദന..
ഞാൻ കിടന്നു..
ഒരുക്കിലും വിജാരിച്ചതല്ല മംഗളാദേവി ക്ഷേത്രം നേരിൽ കാണുവാൻ കഴിയുമെന്നു..
എല്ലാം പെട്ടെന്നുള്ള തീരുമാനങ്ങൾ ആയിരുന്നു..
ഏതോ ശക്തി ഞങ്ങളെ അവിടേക്ക് വലിച്ചുകൊണ്ടുപോയപോലെ..
ജീവിതത്തിൽ മറക്കാനാകാത്ത ഒരു പിടി ഓർമ്മകൾ നല്കി..
മംഗളാദേവിയെ അടുത്ത കൊല്ലവും കാണുവാൻ കഴിയണെ എന്ന് പ്രാർഥിച്ചു കൊണ്ട് ഞാൻ കിടന്നു..