പൂയംകുട്ടി യാത്ര...
ഇന്ന് സ്വതന്ത്രദിനം (15/8/13),
ക്ലബിലെ ലഡ്ഡുവിധരണം കഴിഞ്ഞു സ്വതന്ത്രദിന ബൈക്ക് റാലിക്കാണ് പോയത് 150 രൂപയുടെ ഫ്രീ പെട്രോൾ കിട്ടും,ഭക്ഷണവും. പെട്രോൾ ഫ്രീ ഉള്ളതുകൊണ്ട് ഫ്രണ്ട്സ് എല്ലാവരും പങ്കെടുത്തു.
ഒരു 12KM ഓടി.. റാലി ശുഭം.. ഭക്ഷണവും കിട്ടി..
പെട്രോൾ ആവശ്യത്തിനു ബാക്കി ഉണ്ട് പതിവുപോലെ എങ്ങൊറ്റെങ്കിലും പോകാം എന്ന് പറഞ്ഞു പലരും പല സ്ഥലങ്ങൾ വിവരിക്കാൻ തുടങ്ങി.. അപ്പോഴാണ് ഫേസ്ബുക്കിലൂടെ കിട്ടിയ പൂയംകുട്ടിയുടെ ഫോട്ടോ കാണിച് കൊടുത്തത്.
"പൂയംകുട്ടി പാലത്തിലുടെ വരുന്ന ഒരു ആനവണ്ടി " അതായിരുന്നു ഫോട്ടോ..
എല്ലാവര്ക്കും സ്ഥലം ഇഷ്ടമായ് 63km മാത്രമേ ഉള്ളു..
ശരത് ചേട്ടൻ മുനബ് പോയിട്ടുല്ലതാണ് അതുകൊണ്ട് പുള്ളിയെ വിളിച്ചു റൂട്ട് മനസിലാക്കി..
നിങ്ങൾ പൊക്കൊ ഞാൻ രാകേഷുംകുടി അവന്റെ കാറിൽ വരാമെന്ന് ശരത് ചേട്ടൻ പറഞ്ഞു.
ഞങ്ങൾ യാത്ര തുടങ്ങി.. 6 ബൈക്കും 2Activaയുമായിരുന്നു വാഹനങ്ങൾ..
അന്നു Gps ഉള്ള ഫോൺ ഒരുത്തന്റെ കയ്യിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അതീന്നു കിട്ടിയ അറിവ് വെച് ഞങ്ങൾ നീങ്ങി..
മൂവാറ്റുപുഴ കഴിഞ്ഞപ്പോൾ കനത്ത പോലീസ് ചെക്കിങ്ങ്, ഞങ്ങൾ ഒന്ന് പേടിച്ചു ഒരുത്തന്റെ വണ്ടിക്ക് ബുക്കും പെൻസിലും ഒന്നുമില്ല.
റോഡിലുടെ പോകുന്ന എല്ലാ ബൈക്കുകളും പിടിക്കുന്നുണ്ട്, പക്ഷെ വരിവരിയായ് വരുന്ന ഞങ്ങളെ കണ്ടു കൈകാണിച്ചില്ല..
ഞങ്ങളുടെ വണ്ടിയിൽ ത്രിവർണ്ണ പതാക ഉണ്ടായിരുന്നു.. അവിടെ അടുത്ത് നടക്കുന്ന ഒരു റാലിയിൽ പങ്കെടുക്കാൻ പോകുക ആയിരിക്കും എന്ന് വിജാരിചായിരിക്കണം കൈ കാട്ടാതിരുന്നത്.. പോകുന്ന വഴിയിൽ റാലി ഞങ്ങൾ കണ്ടിരുന്നു..
ഭൂതത്താൻ കെട്ട് എത്തുന്നതിനു മുനബ് ഒരു ബസ് സ്റ്റോപ്പ് ഉണ്ട് അവിടന്ന് വലത്തോട്ടുള്ള വഴിയനെന്നാണ് ശരത് ചേട്ടൻ പറഞ്ഞത്..
എങ്ങനെയോകെയോ വഴി ചോദിച്ചു മനസിലാക്കി.
കുട്ടമ്പുഴ പഞ്ചായത്ത് എത്തി, റോഡ് വളരെ മോശമായിരുന്നു
പോയ് പോയ് അവസാനം റോഡ് തീർന്നു..
"പണി പാളി we are Trapped" എന്ന് ഒരുത്തൻ (എല്ലാ ഗാങ്ങിലും കാണുമല്ലോ ഒരു സായിപ്പ്)
ഇനി എങ്ങൊട്ട് പോണമെന്ന് അറിയില്ല..
ആകെ ഒരു ബോർഡ് മാത്രം മണികണ്ടൻചാൽ എന്ന് എഴുതിട്ട് താഴേക്ക് ഒരു ഇടുങ്ങിയ കോൺക്രീറ്റ് പാത.
പിന്നെ അരികിലുടെ ഒരു off റോഡും.
വഴി ചോദിക്കാൻ ഒരു അപ്പുപ്പനെ കണ്ടു ഞങ്ങൾ പറയുന്നത് അപ്പുപ്പന് മനസിലായില്ല..
എന്തൊകയൊ പറഞ്ഞു പുള്ളി പോയ്..
നൊകിയിട്ട് വേറെ ആരെയും കണ്ടില്ല ..
ഇതുവരെ ഓടിച്ചു വന്നത് വെറുതെ ആയോടാ എന്ന് എന്നോട് ചോദിച്ചു..
താഴേക് പോയ് നോക്കാടാ എന്ന് പറഞ്ഞു താഴേക്ക് ബൈക്ക് എടുത്തു..
"എന്റെ പോന്നോ.......അടിപൊളി " ഇതായിരുന്നു വായിൽ വന്നത് ..
അതാ കിടക്കുന്നു ഞങ്ങൾ അന്യേഷിച് നടന്ന പാലം..
ഈ ഇടുങ്ങിയ കോൺക്രീറ്റ് വഴിയിലുടെയാണോ ആനവണ്ടി പോകുന്നത് ഡ്രൈവറെ നമിച്ചുപോയ്..
ഞങ്ങൾ എല്ലാവരും വണ്ടി പാലത്തിൽ നിർത്തി..
ശരത് ചേട്ടനെ വിളിക്കാൻ നോകിയപ്പോൾ മൊബൈലിൽ ആർകും റേഞ്ച് ഇല്ല.
കുട്ടത്തിൽ എല്ലാവരും എയർടെൽ ആയിരുന്നു ഒരുത്തൻ ഒഴികെ, എന്റെ ഇരട്ട സഹോദരൻ അഖിലിന്റെ
വോടഫോൺ ആയിരുന്നു ഇന്നുവരെ അവനെ കളിയാക്കിയതിന്റെ പക മുഴുവൻ അവൻ അവിടെ തീർത്തു..
ശരത് ചേട്ടൻ ഇപോ എത്തുമെന്ന് പറഞ്ഞു..
പാലത്തിന്റെയും, പുഴയുടെയും കുറെ ഫോട്ടോസ് എടുത്തു സമയം കളഞ്ഞു
ഒരു ആനവണ്ടിയെ പ്രതീക്ഷിച്ചു. പക്ഷെ വന്നില്ല.
മനികണ്ടന്ച്ചാലിലേക്ക് പോകാനുള്ള എഗമാർഗമാണ് ഈ പാലം..
മഴക്കാലത് പാലം കവിഞ്ഞു പുഴ ഒഴുകും.
ശരത് ചെടന്റെ വിളി വന്നു മുകളിലേക്ക് വരാൻ പറഞ്ഞു..
ഞങ്ങൾ ചെന്ന് രാകേഷ് ചേട്ടനും കൂടെ 3ഫ്രണ്ട്സും ഉണ്ടും..
എല്ലാം നമ്മുടെ ടീം തന്നെയാണ്..
നേരത്തെ കണ്ട ബോർഡിൻറെ അവിടന്ന് പിണ്ടിമേട് എന്ന് എഴുതിയ സ്ഥലത്തേക് നീങ്ങി.
കാട് തുടങ്ങുന്നത് ഇവിടന്നാണ്.. വാഹനങ്ങൾ കടത്തി വിടില്ല വഴി ബ്ലോക്ക് ആണ്.
അതിക്രിതരുടെ പെർമിഷൻ കുടാതെ പ്രവേശിക്കാൻ പാടില്ല..
അവിടത്തെ ഒരു ചേട്ടനെ ശരത് ചേട്ടന് പരിജയമുണ്ട്.
പുള്ളിയുമായ് താഴെക്ക് ഇറങ്ങി..
ഇറങ്ങുന്നതിനു ഇടയിൽ ഒരുത്തനെ അട്ട കടിച്ചു..
തീ കൊള്ളിച്ചു അട്ടയെ കളയാൻ തീപ്പട്ടി എടുത്തപ്പോൾ നിക്ക് ഫോട്ടോ എടുകട്ടെ എന്ന് പറഞ്ഞു ഒരു ഫോട്ടോ എടുത്തു, ക്യാമറയ്ക്ക് പോസ് ചെയ്താണ് അവൻ അട്ടയെ കളയാൻ സ്രെമിച്ചത് തീീപട്ടി കൊള്ളി അവന്റെ കാലിൽ കൊണ്ട് പൊള്ളി.. ഒരു ചവുട്ടും കൊടുത്തു..
കാട്ടിലുടെ കുറച്ച നടക്കണം താഴെ ഉള്ള അരുവി എത്താൻ...
നടക്കുന്ന വഴിയിൽ ഒരു ദിവസം പഴക്കമുള്ള ആനപിണ്ഡം കണ്ടിരുന്നു
ഒടുവിൽ അരുവിക്കടുത് എത്തി.
ജീവിതത്തിൽ ആദ്യമായ്ക്കാടിനോട് പ്രണയം തോന്നിയ നിമിഷം..
പറഞ്ഞറിയിക്കാൻ കഴിയില്ല, അത്രക് സുന്ദരമായിരുന്നു പൂയംകുട്ടി..
കുറച് പേർ ഇറങ്ങി കുളിചു..
അക്കരെ ചൂണ്ടിക്കാട്ടി അവിടെയാണ് ആനകൾ വെള്ളംകുടിക്കാൻ വരുന്നത് എന്ന് അവിടത്തെ ചേട്ടൻ പറഞ്ഞു..
ഞങ്ങൾ എല്ലാവരും ആകാംഷയോടെ അക്കരെ നോക്കി.. ഇപ്പൊ നോക്കീട്ട് കാര്യമില്ല അതിനൊക്കെ അതിന്റേതായ സമയവും കലവുമൊകെ ഉണ്ട് എന്ന് ചേട്ടൻ.
സമയം 5.30 കഴിഞിരുന്നുള്ളൂ പക്ഷെ കാട്ടിൽ പെട്ടന്ന് ഇരുട്ട് വീണു...
ശരത് ചേടൻ കാറിൽ അല്ലെ.. ഞങ്ങൾ ഇറങ്ങികൊട്ടെ എന്ന് പറഞ്ഞു ഞങ്ങൾ പൂയംകുട്ടിയിൽ നിന്ന് ഇറങ്ങി…

No comments:
Post a Comment