ഇല്ലിക്കൽ കല്ല്.
90km from കൊച്ചി.
________________
.
ഡിസംബർ1 ഞങ്ങളുടെ സ്കൂൾ ടീച്ചറുടെ ജന്മദിനം ആണ് ഇന്ന്, 9th Std മുതൽ ആഘോഷിക്കാൻ തുടങ്ങിയതാണ് ടീച്ചറുടെ ബർത്ത്ഡേ Celebration. ടീച്ചർ റിട്ടയേർഡ് ആയിട്ടും ഞങ്ങൾ ടീച്ചറുടെ വീട്ടിൽ പോയ് ആഘോഷിക്കുമായിരുന്നു..
ഒരു അമ്മയുടെ സ്ഥാനത്താണ് ഞങ്ങൾ എല്ലാവരും ടീച്ചറെ കാണുന്നത്.
തുടർച്ചയായ് ബർത്ത്ഡേ ആഘോഷിക്കുന്ന 10മത്തെ വർഷം ആണ് ഇന്ന്.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അടുത്ത വരവിനു ബിരിയാണി വാങ്ങിത്തരാമെന്ന് ടീച്ചർ പറഞ്ഞിരുന്നു..
പലർക്കും ജോലിത്തിരക്കു കാരണം വരാൻ കഴിഞ്ഞില്ല ചിലർ Banglore ആണ്.
സ്ഥിരമായ് ഞങ്ങൾ 5-6 പേരെ പോകാറുള്ളൂ..
പതിവ് പോലെ ഞങ്ങൾ ഒരു കേക്കും, ഒരു ചെറിയ bday ഗിഫ്റ്റും വാങ്ങി ടീച്ചറുടെ തൃപുണിതറയിലെ വീടിലേക്ക് പോയ്.
Calling Bell അടിച്ചു.. ടീച്ചർ വാതിൽ തുറന്നതും സ്കൂളിൽ പതിവ് ഈണത്തിൽ നീട്ടി പറയുന്ന "Good Morninggggg Teacherrrr" എന്ന് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു..
പതിവുപോലെ ടീച്ചർ ഞങ്ങളെ കണ്ടു അന്തംവിട്ടു നിന്നു..
അകത്തേക്ക് കയറി.. ടീച്ചർ അടുക്കളയിലേക്കും..
കര്യമായിട്ട് ഒന്നും എടുക്കണ്ടട്ടോ ടീച്ചറെ ഞങ്ങൾ ഇപ്പൊ പോകും..
അതൊന്നും വകവെയ്ക്കാതെ ഞങ്ങൾക്ക് വയറു നിറയെ പലഹാരങ്ങൾ കൊണ്ടുവന്നു തന്നു..
ടീച്ചറുടെ മകനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു.. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു കിടക്കുകയായിരുന്നു പുള്ളി.
ഞങ്ങൾ റ്ടീച്ചറുമായ് സംസാരിച് ഇരിക്കുന്ന സമയത്ത് പുള്ളി പോയ് ബിരിയാണി വാങ്ങി കൊണ്ടുവന്നു..
ഇല്ലിക്കൽ പോകാനുള്ളത് കൊണ്ട് കഴിച്ചിട്ട് പോകാമെന്ന് കരുതി.
ഞങ്ങൾ 5 പേരും നല്ലോണം പോള്ളിംഗ് നടത്തി..
(ഞാനും, എന്റെ ഇരട്ട സഹോദരനും,ബാക്കി മുന്നും )
കേക്ക് ടീച്ചർ പേരക്കുട്ടിയുമായ് കട്ട് ചെയ്തു.
അല്പസമയം സംസാരിച്ചിരുന്നു..
.
സമയം 1.30.. ടീച്ചറോട് റ്റാറ്റ പറഞ്ഞു..
ടീച്ചർ ഞങ്ങളുടെ കൂടെ ഗേറ്റ് വരെ വന്നു യാത്ര അയച്ചു..
ഞങ്ങൾ ഇല്ലിക്കലിലെക്ക് നീങ്ങി..
മുളംതുരുത്തി>പിറവം>ഇലഞ്ഞി>ഈരാറ്റുപേട്ട>തീക്കോയ്.
പോകുന്ന വഴിയിൽ കോട്ടയത്ത് M-tech പഠിക്കുന്ന ഞങ്ങളുടെ സുഹൃത്ത് രാഹുലും പാലയിൽ നിന്നും ജോയിൻ ചെയ്തു..
ഇടക്ക് മഴ കിട്ടി.. ഒരു കടയിൽ കയറി നിന്നു..
മഴ കുറയുന്ന ലക്ഷണം ഇല്ലാന്ന് മനസിലായ്..
മൊബൈലും ക്യാമറയുമെല്ലാം കവറിൽ ആക്കി യാത്ര വീണ്ടും ആരംഭിച്ചു...
മുനബ് മർമല waterfallൽ പോയിട്ടുള്ളത്കൊണ്ട് വഴി വെക്തമയ് അറിയാമായിരുന്നു..
മഴ മാറി.. മേഘങ്ങൾ വെളുത്തു തുടങ്ങി.. റോഡ് പുതിയതായ് പനുതതാണ്..
ഒടുവിൽ ഇല്ലിക്കൽ hairpin കയറാൻ തുടങ്ങി..
ശക്തമായ മൂടൽ മഞ്ഞിൽ റോഡ് പോലും വെക്തമയിരുന്നില്ല..
എതിരെ വരുന്ന വണ്ടിയും കാണാൻ കഴിയില്ലായിരുന്നു..
ഞങ്ങൾ ലൈറ്റ് ഓണ്‍ ചെയ്ത് കയറി..
കയറുന്നതിനിടയിൽ karizma ബൈക്കിൽ 2പേരെ കണ്ടു.. അവരും കൊച്ചിയിൽ നിന്ന് വന്നതാണ്..
അവർക്ക് എന്തുപറ്റി എന്ന് അറിയില്ല മുകളിലേക്ക് അവരെ കണ്ടില്ല..
വണ്ടി വലിയഞ്ഞിട്ടാണോ, മഴ പേടിച്ചിട്ടാണോ എന്ന് അറിയില്ല..
ഒടുവിൽ കഷ്ടപ്പെട്ട് മുകളിൽ എത്തി..
കഴിഞ്ഞ ആഴ്ച പറവൂർ സൈക്കിൾ riders ഇതിന്റെ മുകളിൽ എത്തിയത് ആലോചിച്ചു അത്ഭുതപെട്ടുപോയ്..
.
മഴ ചെറുതായ് പെയ്യുന്നുണ്ടായിരുന്നു.. പോരാത്തതിനു ചിറ്റിനും കോട മഞ്.
ഒന്നും വെക്തമല്ല..
അടുത്തുള്ള ഒരു ചേച്ചിയുടെ കടയിൽ കയറി നിന്നു..
കട്ടൻ അടിചിരിക്കുമ്പോൾ മഴയും കോടയും മാറി.. മല വെക്തമായ്..
ചേച്ചിയോട് omlete റെഡിയാക്കി വെചോളാൻ പരഞ്ഞിട്ട് ഞങ്ങൾ മലയിലേക്ക് കേറി..
ഇല്ലിക്കൽ കല്ലിന്റെ ഫോട്ടോ വ്യൂ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു..
അതിനു ചുറ്റും ഇത്രേം മനോഹരമായ ലോകെഷൻ ഉണ്ടെന്നു അറിഞ്ഞത് അവിടെ എത്തിയപ്പോഴാണ്..
മഴ പെയ്തത് കൊണ്ട് കല്ലിൽ കയറുന്നത് ശേരിയല്ലന്നു തോന്നി, പോരാത്തതിനു ശക്തമായ ഇടിവെട്ടും..
കുറച് നേരം അവിടെ ചിലവഴിചിട്ട് ഞങ്ങൾ omlete അടിക്കാൻ ഇറങ്ങി..
എന്റെ ഇരട്ട സഹോധരൻ ചേച്ചിയോട് സംസാരിച്ചു ഇരിന്നു..കട്ടിക്കയം വെള്ളച്ചാട്ടത്തെ കുറിച്ച് ചോദിചു.. നിങ്ങള്ക്ക് ഇതെല്ലം എങ്ങനെ അറിയാമെന്നു ഞങ്ങളോട് ചേച്ചി ചോദിച്ചു അപ്പോൾ സഞ്ചാരി ഗ്രൂപിനെ പറ്റി ചേച്ചിയോട് പറഞ്ഞു..
ചേച്ചിയുടെ പേര് എന്താണ് ? ചേച്ചിയെ പറ്റി എഴുതാം എന്ന് പറഞ്ഞപ്പോൾ അയ്യോ ചേച്ചി എന്ന് വിളിച്ചാൽമതി എന്ന് പറഞ്ഞു.. കട്ടിക്കയത് ഇപ്പോൾ പോകുന്നത് പാടാണ് കുറച് നടക്കാനുമുണ്ട് പിന്നെ അട്ടയും..
അന്നാൽ അടുത്ത പ്രാവശ്യം വരാമെന്നും ഞാൻ പറഞ്ഞു..
അപ്പോഴാണ് ചേച്ചി ഞങ്ങളെ ശ്രെധിച്ചത്, നന്ദനം സിനിമയിൽ ഇന്നസെന്റ് കുമ്പിടിയെ കണ്ടു പകച്ചു നിന്നപോലെ ചേച്ചിയും ഒന്ന് പകച്ചു..
നിങ്ങൾ ചേട്ടനും അനിയനും ആണോ?
ഇരട്ടകളാ ചേച്ചി..
ഇരട്ടകൾ മാത്രമല്ല പരട്ടകളും കുടിയാണെന്ന് കുട്ടുകാരന്റെ കമന്റ്..
.
കഴിഞ്ഞ ആഴ്ച സൈക്ലിനു വന്നവരെ പറ്റി ചേച്ചി പറഞ്ഞു ..
അപ്പോൾ ഞങ്ങള്ക്ക് അവരെ അറിയാമെന്നും അവരും ഗ്രുപ്പിൽ ഉള്ളതാണെന്നും കൊച്ചിയിൽ നിന്നും ചവുട്ടി വന്നതെനെന്നും അറിഞ്ഞപ്പോൾ ചേച്ചി ഒന്ന് ഞെട്ടി.. കച്ചവടം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കുറവാണു.. ഇവിടെ കുടുതലും വെള്ളമടി പാർട്ടി ആണ് വരുന്നതെന്നും പറഞ്ഞു. രാത്രി ചേച്ചിയുടെ കടയിലെ ഗ്ലാസ് പൊട്ടിച്ചു 21 കുപ്പി പെപ്സി ആരൊക്കയൊ അടിച് മാറ്റിയിട്ടുണ്ടെന്നും വിഷമത്തോടെ പറഞ്ഞു..
ഇരുട്ടി തുടങ്ങിയിരുന്നു.. ചേച്ചി പോകാൻ തയ്യാറാകുന്നു.. ചേച്ചിയോട് ഇനി വരുമ്പോ കാണാം എന്ന് പറഞ്ഞു ഞങ്ങളും ഇറങ്ങി..
.
(പുതിയ പല കടകളും അവിടെ കെട്ടിതുടങ്ങിയിട്ടുണ്ട്..
മുൻബ് അവിടെ റോഡ് Close ചെയ്തത് റോഡ് പണിക്ക് വേണ്ടി ആയിരുന്നില്ല..
താഴുത്തെ കടകളിൽ കച്ചവടം കിട്ടാൻവേണ്ടി അവർതന്നെ close ചെയ്തതാണെന്നും പലരിൽ നിന്നും ചോദിച്ചു മനസിലാക്കി..)

































No comments:
Post a Comment