Monday, 16 November 2015

മർമല വെള്ളച്ചാട്ടം, ഈരാറ്റുപെട്ട. 85KM From Vyttila. #Marmala waterfall Kottayam








































































































































മർമല വെള്ളച്ചാട്ടം, ഈരാറ്റുപെട്ട.
85KM From Vyttila.
7km from തീക്കോയ്.
.
പതിവ് അവതി ദിവസം പോലെ 10.30നു എഴുന്നേറ്റു.. പുട്ടും പയറും തട്ടുന്നതിൻ ഇടയിൽ വാട്ട്സപ്പിൽ കയറി.. ദീപാവലി ആശംസകൾ വന്നു നിറയുന്നു.. എല്ലാവരും കുടി ഇന്നലെ പൂയംകുട്ടി പോകാൻ ഇരുന്നതാണ്. പക്ഷെ പൂയംകുട്ടി specialist ശരത് ചേട്ടൻ തിരുവനന്തപുരം വരെ പോയത് കൊണ്ട് അത് നടന്നില്ല.. സാതാരണ മുടക്ക് ദിവസം സിനിമ കണ്ടു തീര്ക്കുന്നപോലെ ഈ ദീപാവലി നശിപ്പിക്കാൻ തോന്നിയില്ല. അപ്പോഴാണ് സഞ്ചാരി ഗൃപ്പിൽ മുൻബ് കണ്ട ഈരാറ്റുപേട്ടയിലെ "മർമല " വെള്ളച്ചാട്ടത്തെ പറ്റി ഓർത്തത്‌. ഫോട്ടോസ് കുറച് വാട്സപ്പ് ഗൃപ്പിൽ ഇട്ടു ആരെങ്കിലും വരുന്നുണ്ടോ എന്ന് ചോദിച്ചു.. പലരും സിനിമയ്ക്ക് പോയതുകൊണ്ട് ആരും ഉണ്ടായിരുന്നില്ല.. ആകെ തയ്യാറായത് ഒരുത്തന് (സുജിത്). അപ്പോഴാണ്‌ ശരത് ചേട്ടന്റെ മറുപടി :നിങ്ങൾ ഇറങ്ങിക്കോ ഞാൻ ക്ലബ്ബിൽ ഉണ്ട് എന്ന്.. തിരുവനന്തപുരത്ത് പോയിട്ട ഇപ്പൊ എത്തിയെ ഉള്ളു പുള്ളി.. പുട്ട് തിന്നുകൊണ്ടിരുന്ന പാത്രം ടേബിളിൽ വെച്ചിട്ട് ഒരു ജീന്സും tshirtum വലിച് കേറ്റി.. മൊബൈൽ എടുത്ത് ക്ലബിലേക്ക് ഇറങ്ങിയപ്പോഴാണ് മുറ്റത്തു 30ദിവസത്തെ ചെന്നൈ പര്യടനം കഴിഞ്ഞു വന്ന എന്റെ ഇരട്ട സഹോദരനെ കണ്ടത് ക്യാമറ അവന്റെ കയ്യില് ആയിരുന്നു.. ക്യാമറയിൽ ചാർജ് ഉണ്ടോ എന്ന് ചോദിച്ചു.. അത്യാവശ്യം ഫോട്ടോസ് എടുക്കാമെന്ന് അവൻ.. അവനോട്‌ കാര്യം പറഞ്ഞു.. അവനും റെഡി.. സുജിതും റെഡി ആയ്‌ വന്നു.. അപ്പോഴാണ്‌ രാകേഷ് ചേട്ടന്റെ ഫോണ്‍ കാൾ.. ടാ പുതിയ പടം വെല്ലോം ഉണ്ടോടാ..? ഞങ്ങൾ ട്രിപ്പ്‌ പോകാൻ പോണെണ്.. വന്നെണ്ടോ എന്ന് ചോദിക്കണ്ട താമസം പുള്ളിയും റെഡി.. ശരത് ചേട്ടന്റെ കാർ പെട്രോൾ ആണ് അതുകൊണ്ട് രാകേഷ് ചേട്ടന്റെ Altoയിൽ പോകാൻ തീരുമാനിച്ചു.. 12.30nu ഞങ്ങൾ ഇറങ്ങി കുണ്ടന്നൂർ > മുളംതുരുത്തി>ആരക്കുന്നം>പിറവം>നാമക്കുഴി>ഇലഞ്ഞി>മോനിപ്പള്ളി>പാല പാലയിൽ ഇറങ്ങി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.. അവടന്ന് ഇറങ്ങി ഇരാറ്റുപെട്ട> തീക്കോയ്>7km ഈ റൂട്ടിലുടെ വാഗമണ്‍,എലവീഴ പൂചിറ, അയ്യൻ പാറ എന്നി സ്ഥലങ്ങലിലെക്ക് പോകാൻ കഴിയും. അങ്ങന മർമല അരുവി എത്തി ഒരു പുതിയ പാലം പണിത് വെച്ചിട്ടുണ്ട്.. ഭാവിയിൽ ഒരു നല്ല ടൂറിസ്റ്റ് location ആക്കാനാണ് പ്ലാൻ എന്ന് സ്ഥലം കണ്ടപ്പോൾ മനസിലായ്.. പാലത്തിന്റെ അരികിലെ കടയിൽ ഒരു അപ്പുപ്പനോടു ഇതുതന്നെ ആണോ എന്ന് ചോദിച്ചു.. ഇതുതന്നെ ആണ്.. നേരെ പൊക്കൊ 3km ഉണ്ടെന്നു പറഞ്ഞു.. കാർ കയറാത്തത് കൊണ്ട് വേറെ വഴി വെല്ലതും ഉണ്ടോന്നു ചോദിച്ചപ്പോൾ അയാള് ഇല്ലാന്നാണ്‌ പറഞ്ഞത്.. ഞങ്ങൾ നടക്കാൻ തുടങ്ങിയതും പാലത്തിന്റെ താഴെ വീടുള്ള ഒരു ചേട്ടൻ അപ്പുറത് നല്ല റോഡ്‌ ഉണ്ട് അവടന്ന് 1km നടന്നാൽ മതി എന്ന് പറഞ്ഞു.. പുള്ളിയോട് വഴി ശെരിക്കും ചോദിച്മനസിലാക്കി.. തിരിച്ച നടന്നു തളര്ന്നു വരുമ്പോൾ പുള്ളിയുടെ കടയില നിന്ന് വല്ലതും കഴിക്കുമെന്ന് പ്രേതീക്ഷിചാകണം അപ്പുപ്പാൻ അങ്ങനെ പറഞ്ഞത്.. കാറിൽ കയറി മറ്റേ ചേട്ടൻ പറഞ്ഞ റോഡിലുടെ പോയ്‌.. വെള്ളച്ചാട്ടത്തിന്റെ starting പോയിന്റിൽ എത്തി. 1.25km നടക്കണം.. അത് ഒരു അനുഭവം തന്നെ ആണ് .. ചുറ്റിനും റബ്ബർ എസ്റ്റേറ്റും, വാഴ തോട്ടവും.. അതിന്റെ നടുവിലുടെ ആണ് യാത്ര.. "പാലയിലുല്ലോർക്ക് പാലാണ് റബ്ബർ" എന്നും പറഞ്ഞുകൊണ്ട് ഞങ്ങൾ നടന്നു.. ഒരു മുളകൊണ്ട് ഉണ്ടാക്കിയ മനുഷ്യ നിർമിത പാലം ഉണ്ടായിരുന്നു.. അതിലുടെ കയറി നടന്നു.. വേറെ ഒരു കൈയ് വിരികൾ ഇല്ലാത്ത ഒരു കോണ്ക്രീ റ്റ് പാലത്തിൽ എത്തി.. താഴെക്കുടി ചെറിയ അരുവികളും കുളിക്കാൻ കഴിയാവുന്ന ചെറിയ സ്ഥലങ്ങളും കണ്ടു.. ഒരു DSLR ഉണ്ടെങ്കിൽ നല്ല കിടിലൻ ഫോട്ടോസ് എടുക്കാം... സാതാ നികോണ്‍ ക്യാമറയിൽ കുറച്ച സ്നാപ്സ്‌ എടുത്തു.. വെള്ളച്ചാട്ടത്തിന്റെ ശബ്തം കാതുകളിൽ മുഴങ്ങി തുടങ്ങി .. ഒടുവിൽ സ്ഥലത്തെത്തി.. വിജാരിച്ചതിലും വലുതായിരുന്നു മർമല.. 160 അടി ഉയരത്തിൽ നിന്നുമാണ് വെള്ളച്ചാട്ടം.. കുറച്ചു നേരം അതിന്റെ ഭംഗി അസ്വതിച്ചു ഞങ്ങൾ നോക്കി നിന്നു.. പിന്നെ അതിന്റെ അരുകിലേക്ക്‌ നടന്നു .. വലിയ പാറകൾ മറികടന്നുവേണം അങ്ങോട്ടെതാൻ.. പാറയിൽ മുഴുവൻ ചേണി പിടിച്ച കിടക്കുകയാണ് .. വീഴാത്തവനും ഒന്ന് വീഴും .. ശരത് ചേട്ടൻ ആദ്യം വീണു വീഴ്ച ഉള്കാടനം ചെയ്തു.. പലരും തെന്നി മാറി വീഴാതെ നോക്കി.. ഡ്രസ്സ്‌ മാറി വെള്ളചാട്ടതിലെക്ക് ഇറങ്ങി.. ഒരു ബാഹുബലി ഫീലോക്കെ കിട്ടും.. എല്ലാവരും ഇറങ്ങി ശരത് ചേട്ടൻ മാത്രം ഇറങ്ങാൻ മടിച്ചു നിന്നു.. റിസ്ക്‌ എടുക്കാൻ പുള്ളിക് ഇത്തിരി ബുധിമ്മുട്ടയിരുന്നു.. കാരണം ഒഴുക്കിൽ പെട്ടുപോയാൽ പിന്നെ തീർന്നു.. ഇതൊന്നും വക വെയ്ക്കാതെ രാകേഷ് ചേട്ടൻ വെള്ളച്ച്ഹട്ടതിനു കുറുകെ നീന്തി.. ഞങ്ങൾ അത് ബീതിയോടെയാണ് നോക്കി നിന്നത്.. വന്നവഴിക്ക് ഏതെങ്കിലും സ്ഥലത്ത് മനസമതാനമായ് കുലിക്കമെന്നു എല്ലാവരും തീരുമാനിച്ചു ... അവടന്ന് ഇറങ്ങി... പോകുന്ന വഴിയിൽ ശരത് ചേട്ടൻ വീണ അതെ സ്പോട്ടിൽ ഞാനും വീണു .. ഭാഗ്യത്തിന് ഒഴുകി പോയില്ല.. പിന്നീട് ഞാൻ തന്നെ പല വീഴ്ചകളും സ്പോണ്സപർ ചെയ്തു.. വരുന്ന വഴി കണ്ട മുളകൊണ്ട് ഉണ്ടാക്കിയ പാലത്തിന്റെ താഴെ പോയ്‌ കുളിച്ചു.. സഹോദരൻ അകിൽ ഒരു Artistic Mind ഉള്ളതുകൊണ്ട് കല്ലുവെച്ചു എന്തോ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടു.. എല്ലാവരും കുളിച് കഴിഞ്ഞു ഞങ്ങൾ തിരിച്ചുപോകാൻ തയ്യാറായ്.. പോകുന്ന സമയത്ത് ഞാൻ വീണ്ടും ഒന്ന് വീണു.. നിനക്ക് ഇതുതനെ ആണോട പണി എന്ന് രാകേഷ് ചേട്ടന്റെ കമന്റ്. തിരിച്ചു നടക്കുന്ന സമയത്ത് ഇല്ലിക്കൽ കല്ലിൽ പോയാലോന്ന് ആലോചിച്ചു .. പക്ഷെ സമയമില്ലതതുകൊണ്ട് വേണ്ടാന്ന് വെച്ചു .. കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു.. പോകുന്ന വഴി അയ്യംപാറ ബോർഡ്‌ കണ്ടു 5km. അയ്യംപാറ Sunset ഗ്രൂപ്പിൽ ഫേമസ് ആണല്ലോ.. അന്നാൽ അത് കണ്ടുകളയാൻ തീരുമാനിച്ചു.. മലയുടെ മുകളിൽ എത്തിയപ്പോ സ്ഥലം ഏതാണെന്ന് അറിയില്ലായിരുന്നു.. അവിടെ നിന്ന ഒരു ചേട്ടനോട് ചോദിച്ചപ്പോൾ ചൂണ്ടി കാണിച്ചു തന്നു... സത്യനന്തിക്കാടിന്റെ സിനിമകളിൽ കാണുന്ന പോലെ അതി വിശാലമായ പാറകൾ ആയിരുന്നു അവിടെ.. കൂടെ ഒരു അയ്യപ്പൻറെ അമ്പലവും ഉണ്ട്... അവിടെ നിന്നാൽ പല ജില്ലകളും കാണാം.. അതിമനോഹരമാണ് ആ കാഴ്ച.. മഴ മേഖങ്ങളും മഞ്ഞും ഉള്ളത് കൊണ്ട് Sunset ഞങ്ങള്ക്ക് നഷ്ടമായ്... സന്ധ്യ ആയത്കൊണ്ട് അതികം ഫോട്ടോസും എടുക്കാൻ കഴിഞ്ഞില്ല.. ഞങ്ങൾ അവിടെ നിന്ന് കുറച്ച നേരം കാറ്റുകൊണ്ടു.. ഇരിക്കാൻ പറ്റില്ലായിരുന്നു.. പാറ നിറയെ പുഴുക്കൾ ആയിരുന്നു.. ജീവിതത്തിൽ ആദ്യമായിട്ടാണ് അത്രേം പുഴുക്കളെ കാണുന്നത്.. ഭാഗ്യത്തിന് ആരുടേയും മേത്കയറിയില്ല.. ദീപാവലി ആയത്കൊണ്ട് പല വീടുകളിലും വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു... ഞങ്ങൾ മടങ്ങി...

No comments:

Post a Comment